രണ്ടാം പകുതിയില്‍ കാലിടറിയോ ‘മെര്‍സലി’ന്?; റിവ്യൂ വായിക്കാം

News Desk October 18, 2017

രാഹുല്‍ സി രാജ്‌

അഞ്ചു രൂപ ഡോക്ടര്‍ എന്ന് വിളിപ്പേരുളള മാരനിലൂടെയാണ് മെര്‍സലിന്റെ കഥ തുടങ്ങുന്നത്. പിന്നീട് സ്വകാര്യ ആശുപത്രി രംഗത്തെ അഴിമതിയും അവയവ കച്ചവടവും അതിനെതിരെയുളള പോരാട്ടവുമായി രണ്ട് മണിക്കൂര്‍ 50മിനിറ്റ് വിജയ് തിരശീലയില്‍ നിറഞ്ഞാടുകയാണ്. ഗൊരഖ്പൂര്‍ ആശുപത്രിയിലെ ശിശുമരണവും ജിഎസ്ടിയും തുടങ്ങി നിരവധി വിഷയങ്ങളും ചിത്രത്തിലൂടെ കടന്നുപോകുന്നു.

ഇളയദളപതി മൂന്ന് ഗെറ്റപ്പിലെത്തി തിയറ്ററിനെ ഇളക്കി മറിക്കുമ്പോള്‍ ആദ്യപകുതി ചിത്രം പ്രേക്ഷകന്റെ പ്രതീക്ഷകള്‍ക്കൊപ്പം ഉയര്‍ന്നു നില്‍ക്കുന്നു. മാസ്സ് ഫീലില്‍ നിര്‍ത്തി ഗംഭീര ഇടവേള. പക്ഷേ രണ്ടാം പകുതിയില്‍ സിനിമ താഴ്ന്ന് പറക്കുന്ന പോലെ തോന്നിയേക്കാം.

പക്ഷേ വിജയ്- ആറ്റ്‌ലി കെമസ്ട്രി ചിത്രത്തില്‍ ഉടനീളം പ്രകടമാണ്. ചിത്രത്തിലെ മാജിക്ക് രംഗങ്ങളും അപ്രതീക്ഷിതമായ സസ്‌പെന്‍സുകളും എ ആര്‍ റഹ്മാന്റെ സംഗീതവും മെര്‍സലിലെ മറ്റൊരു തലത്തിലേക്ക് കൊണ്ടു പോകുന്നു.

വെട്രിമാരനായും മാരനായും വെട്രിയായും വിജയ് മിന്നുന്ന പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്്. താരത്തിന്റെ ഇന്‍ട്രോ സീനുകള്‍ വിജയ് ആരാധകരെ ആവേശം കൊളളിക്കുന്ന രീതിയില്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.

വിജയ് കഴിഞ്ഞാല്‍ എടുത്തു പറയേണ്ടത് എസ്.ജെ സൂര്യ അവതരിപ്പിച്ച വില്ലന്‍ വേഷമാണ്. ഡാനിയല്‍ ആരോഗ്യരാജായി മികച്ച റോളില്‍ എസ്.ജെ ഒത്തവില്ലനായി തന്നെ സ്‌ക്രീനില്‍ നിറഞ്ഞുനിന്നു.

പക്ഷേ നിത്യമേനോന്‍ ചിത്രത്തില്‍ പേരിന് മാത്രമായി ഒതുങ്ങി. സാമന്തയുെ കാജല്‍ അഗര്‍വാളും നായികമാരായി തിളങ്ങി. വടിവേലുവിന്റെ വേഷവും മികച്ചു നിന്നു. സത്യരാജും കോവൈ, സരള എന്നിവരും തങ്ങളുടെ വേഷങ്ങള്‍ ഗംഭീരമാക്കി

തെരിക്ക് ശേഷം ആറ്റ്‌ലി -വിജയ് കൂട്ടുകെട്ടില്‍ എത്തിയ സിനിമ പക്ഷേ ഒരുപടി താഴെ നില്‍ക്കുന്ന പോലെ തോന്നുമെങ്കിലും അമിത പ്രതീക്ഷയില്ലാതെ പോയാല്‍ സാധാരണക്കാരെ പോലും തൃപ്തിപ്പെടുത്താന്‍ മെര്‍സലിന് കഴിയും.

 

Read more about:
EDITORS PICK
SPONSORED