4.27 കോടി രൂപയുടെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB 11 സ്വന്തമാക്കി നടി ലക്ഷ്മി മഞ്ചു

News Desk November 22, 2017

തെലുങ്ക് നടിയും നിര്‍മാതാവുമായ ലക്ഷ്മി മഞ്ചു പുതിയ അത്യാഡംബര കാര്‍ സ്വന്തമാക്കി. ആഡംബര വാഹന നിര്‍മാതാക്കളായ ആസ്റ്റണ്‍ മാര്‍ട്ടിന്റെ DB 11  മോഡലാണ് ലക്ഷ്മി മഞ്ചു സ്വന്തമാക്കിയത്‌.

പൂര്‍ണമായും നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന DB 11-ന് 4.27 കോടി രൂപയാണ് ഇന്ത്യയിലെ വിപണി വില. പുതിയ വാഹനത്തിനൊപ്പമുള്ള ചിത്രങ്ങള്‍ ട്വിറ്റ് ചെയ്താണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ സ്വന്തമാക്കിയ വിവരം താരം ആരാധകരെ അറിയിച്ചത്.

DB 9 പ്ലാറ്റ്‌ഫോമിന്റെ അടിസ്ഥാനത്തില്‍ കരുത്ത് അല്‍പം കൂട്ടി ഈ വര്‍ഷം തുടക്കത്തിലാണ് പുതിയ DB 11 ഇന്ത്യന്‍ മണ്ണിലെത്തിയത്. 5.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് V12 എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്‌.

600 ബിഎച്ച്പി പവറും 700 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. മണിക്കൂറില്‍ 322 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗം. 3.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാനും സാധിക്കും.

Read more about:
RELATED POSTS
EDITORS PICK
SPONSORED