ബ്രെഡ് ഊത്തപ്പം തയ്യാറാക്കാം

Pavithra Janardhanan November 23, 2017
ഇന്നത്തെ ആഹാരരീതികളില്‍ ബ്രെഡിന് പ്രധാന സ്ഥാനമുണ്ട്. ബ്രെഡ് ഉപയോഗിച്ച് സ്വാദിഷ്ടമായ പലതരം വിഭവങ്ങളുമുണ്ടാക്കാം.ബ്രെഡ് ഊത്തപ്പം ഇതിലൊന്നാണ്. പ്രാതലായും വൈകിട്ടുള്ള സ്‌നാക്‌സായുമെല്ലാം ഇതുപയോഗിയ്ക്കുകയുമാകാം.
ചേരുവകള്‍
ബ്രെഡ് – 4-5 കഷ്ണം 
കട്ടിയുള്ള തൈര് – അരക്കപ്പ്
റവ – അരക്കപ്പ്
മൈദ – 2 ടേബിള്‍ സ്പൂണ്‍
തക്കാളി – അരക്കപ്പ്
സബോള – അരക്കപ്പ്
കാപ്‌സിക്കം – അരക്കപ്പ്
നല്ല ജീരകം – കാല്‍ ടീസ്പൂണ്‍
മല്ലിയില, ഉപ്പ്, വെള്ളം, എണ്ണ – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ബ്രെഡ് ചെറിയ കഷ്ണങ്ങളാക്കുക. ഇതും റവ, മൈദ, തൈര്, വെള്ളം എന്നിവ ചേര്‍ത്ത് നല്ലപോലെ അരയ്ക്കുക. ഇതില്‍ സബോള, തക്കാളി, കാപ്‌സിക്കം, ഉപ്പ്, മല്ലിയില എന്നിവ കലര്‍ത്തി ഇളക്കുക. ദോശമാവിനേക്കാള്‍ അല്പം കട്ടിയുള്ള പരുവമാകണം. ഒരു തവ ചൂടാക്കുക. അല്പം എണ്ണ പുരട്ടണം. മിശ്രിതം ഇതിലൊഴിച്ച് ചെറിയ വട്ടത്തില്‍ പരത്തുക. ഊത്തപ്പത്തിന്റെ വശങ്ങളില്‍ എണ്ണയൊഴിച്ചു കൊടുക്കണം. ഇത് ഇരുവശവും മറിച്ചിട്ട് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വേവിയ്ക്കുക. ബ്രെഡ് ഊത്തപ്പം തേങ്ങ ചട്‌നിയോടൊപ്പമോ മല്ലിയില ചട്‌നിയോടൊപ്പമോ കഴിയ്ക്കാം.

Tags: ,
Read more about:
EDITORS PICK