കാബേജ് കൊണ്ടൊരു പായസം

Pavithra Janardhanan November 24, 2017

അധികമാരും പരീക്ഷിച്ചു നോക്കാത്ത ഒരു വിഭവമാണിത്. തോരനും മറ്റും നമ്മള്‍ ഉപയോഗിക്കുന്ന കാബേജ് കൊണ്ടൊരു പായസം.

ചേരുവകള്‍:

കാബേജ്: നന്നായി നുറുക്കിയത് : ഒന്നേമുക്കാല്‍ കപ്പ്

പാല്: ഒരു ലിറ്റര്‍

പഞ്ചസാര: അരക്കപ്പ്

ഏലയ്ക്കാപ്പൊടി: അഞ്ചെണ്ണത്തിന്റെ

ബദാം (നുറുക്കിയത്): രണ്ടു ടേബിള്‍ സ്പൂണ്‍

പിസ്ത (നുറുക്കിയത്): രണ്ടു ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം:

ഒരു പാത്രത്തില്‍ പാല്‍ തിളപ്പിച്ച് അതിലേക്ക് കാബേജ് ഇട്ടശേഷം തുടര്‍ച്ചയായി ഇളക്കി വേവിക്കുക. പാത്രത്തിന്റെ അരികിലും അടിയിലും കാബേജ് പറ്റിപ്പിടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

കാബേജ് വെന്തശേഷം ഇതിലേക്ക് ബദാമും പഞ്ചസാരയും പിസ്തയും ചേര്‍ക്കുക. കാബേജ് മിക്ചര്‍ കട്ടിയാവുന്നതുവരെ ഇളക്കുക

പായസം അല്പം കട്ടിയിലായിരിക്കും.  ഇതിലേക്ക് ഒന്നര ടേബിള്‍ സ്പൂണ്‍ അരിപ്പൊടിയും മൂന്നു ടേബിള്‍ സ്പൂണ്‍ തണുത്ത പാലും ചേര്‍ത്ത് ഇളക്കുക. ശേഷം ഏലക്കപ്പൊടി ചേര്‍ത്തു വാങ്ങാം.  ഡെസേര്‍ട്ട് ബൗളില്‍ ഇതു സെര്‍വു ചെയ്യാം.

Tags:
Read more about:
EDITORS PICK