കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ഇ-റി​ക്ഷ ഓടിത്തുടങ്ങി

Pavithra Janardhanan November 24, 2017

ക​ടു​ത്തു​രു​ത്തി: കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ഇ ​-റി​ക്ഷ ഇലക്ട്രിക്ക് സ​ർ​വീസ് ആ​യാം​കു​ടി​യിൽ.ആ​യാം​കു​ടി​യി​ലെ മാം​ഗോ മെ​ഡോ​സ് അ​ഗ്രി​ക​ൾ​ച്ച​റ​ൽ തീ ​പാ​ർ​ക്കിലാണ് ഇ ​-റി​ക്ഷ ഇലക്ട്രിക്ക് സ​ർ​വീസ് തു​ട​ങ്ങിയത്.

ഡ്രൈ​വ​ർ ഉ​ൾ​പെ​ടെ അ​ഞ്ച് പേർക്കാണ് ഇ ​റി​ക്ഷ​യി​ൽ യാ​ത്ര ചെ​യ്യാ​ൻ കഴിയുക.ഡ​ൽ​ഹി, ഹ​രി​യാ​ന എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി​ച്ച നാ​ല് ഇ ​റി​ക്ഷ​ക​ളാ​ണ് ഇ​വി​ടെ ഉപയോഗിക്കുന്നത്.1.30 ല​ക്ഷം രൂ​പ​യാ​ണ് ഒ​രെ​ണ്ണ​ത്തി​ന്‍റെ വി​ല.

മൂ​ന്നെ​ണ്ണം യാ​ത്ര​ക്കാ​ർ​ക്കാ​യും ഒ​ന്ന് സാ​ധ​ന​ങ്ങ​ൾ കയറ്റിയിറക്കുന്നതിനുമായാണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ ​റി​ക്ഷ​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന് പ്ര​ത്യേ​കം തൊഴിലാളികളാണ്.മൂ​ന്ന് മ​ണി​ക്കൂ​ർ ചാ​ർ​ജ് ചെ​യ്താ​ൽ ഒ​രു ദി​വ​സം പൂ​ർ​ണ​മാ​യും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​മെ​ന്ന​ത് നേ​ട്ട​മാ​ണ്

ഇ​ല​ക്ട്രി​ക്ക് വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ പെ​ട്രോ​ളി​യം ഇ​ന്ധ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ത്തി​ലൂ​ടെ​യു​ണ്ടാ​കു​ന്ന മ​ലി​നീ​ക​ര​ണ​വും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും ഒഴിവാക്കാൻ ക​ഴി​യു​മെ​ന്ന​ത് നേ​ട്ട​മാ​ണെ​ന്ന് പാ​ർ​ക്കി​ന്‍റെ മാ​നേ​ജിം​ഗ് ഡയറക്ടർ എ​ൻ.​കെ. കു​ര്യ​ൻ പ​റ​യു​ന്നു.

Read more about:
EDITORS PICK