മുട്ട തീയല്‍ കഴിച്ചിട്ടുണ്ടോ..?

Pavithra Janardhanan November 26, 2017

മുട്ട കഴിക്കാൻ എല്ലാവര്ക്കും ഇഷ്ടമല്ലേ..?ദിവസവും മൂന്നു മുട്ട വരെ കഴിക്കാമെന്നാണ് പറയുന്നത്. നല്ല എരിവിന്റെയും മസാലകൂട്ടിന്റെയും രുചിയുള്ള മുട്ട തീയല്‍ കഴിച്ചിട്ടുണ്ടോ..? വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു വിഭവമാണിത്.നമുക്ക് തയ്യാറാക്കാം.

ചേരുവകള്‍

മുട്ട -3

സവാള -3

തക്കാളി -2

പച്ചമുളക് -2

ഇഞ്ചി വെള്ളുതുള്ളി അരിഞത് -1 റ്റീസ്പൂണ്‍

തേങ്ങ – 1.5 റ്റീകപ്പ്

ഉപ്പ്,എണ്ണ ,കടുക്-പാകത്തിനു

കറിവേപ്പില -2 തണ്ട്

മഞള്‍പൊടി-1/4 റ്റീസ്പൂണ്‍

മുളക്പൊടി-1 റ്റീസ്പൂണ്‍

മല്ലിപൊടി -1 റ്റീസ്പൂണ്‍

ചെറിയുള്ളി -4

ഗരം മസാല -1/4 റ്റീസ്പൂണ്‍( നിര്‍ബന്ധമില്ല)

മുട്ട പുഴുങ്ങി വരഞ്ഞ് അല്ലെങ്കില്‍ മുറിച്ച്‌ വക്കുക.

തയാറാക്കുന്ന വിധം

തേങ്ങ,1 തണ്ട് കറിവേപ്പില ,ചെറിയുള്ളി ഇവ നല്ല ചുവക്കെ വറുത്ത് ചൂടാറിയ ശെഷം നല്ലവണ്ണം അരച്ച്‌ എടുക്കുക.ലേശം പെരുംജീരകം,കറുവപട്ട,ഗ്രാമ്പൂ,ഏലക്ക ഇവ കൂടെ തേങ്ങയുടെ കൂടെ മൂപ്പിച്ച്‌ അരച്ച്‌ എടുക്കാവുന്നതാണു,പിന്നെ വേറെ ഗരം മസാല ചേര്‍ക്കെണ്ടി വരില്ല.സവാള നീളത്തില്‍ കനം കുറച്ച്‌ അരിയുക.

തക്കാളി ചെറിയ കഷണങ്ങളായും,പച്ചമുളക് നീളത്തിലും അരിയുക.പാന്‍ അടുപ്പില്‍ വച്ച്‌ ചൂടാകുമ്പോൾ എണ്ണ ഒഴിച്ച്‌ കടുക് ,കറിവേപ്പില ഇവ മൂപ്പിക്കുക( കടുക് അവസാനം താളിച്ചാല്‍ മതി എന്നുള്ളവര്‍ക്ക് എണ്ണ ഒഴിച്ച്‌ ചൂടാക്കിയാല്‍ മതി,കടുക് ഇപ്പൊള്‍ പൊട്ടിക്കണ്ട)ശെഷം സവാള, പച്ചമുളക്,ഇഞ്ചി,വെള്ളുതുള്ളി അരിഞത് ചേര്‍ത്ത് വഴറ്റുക.

നന്നായി വഴറ്റി പച്ചമണം മാറി നിറം മാറി വരുമ്പോൾ തക്കാളി അരിഞത് ചേര്‍ത്ത് നന്നായി വഴറ്റുക.തക്കാളി ചെറുതായി ഉടഞ്ഞ് കഴിഞ്ഞ് മഞള്‍പൊടി, മുളക്പൊടി, മല്ലിപൊടി കൂടെ ചേര്‍ത് പാകത്തിനു ഉപ്പ് ചെര്‍ത്ത് ഇളക്കി നന്നായി വഴറ്റി ,വഴന്റ് നിറമൊക്കെ കുറച്ച്‌ മാറി കഴിയുമ്പോൾ അരച്ച്‌ വച്ചിരിക്കുന്ന് തേങ്ങ കൂട്ട് ചേർത്ത് ,പാകത്തിനു വെള്ളവും ചേര്‍ത് ഇളക്കി അടച്ച്‌ വച്ച്‌ തിള വരുമ്പോൾ മുട്ട ചേര്‍ത്ത് ,ഗരം മസാല കൂടെ ചേര്‍ത്ത് ഇളക്കി തിളച്ച്‌ എണ്ണ തെളിയുന്ന പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യാം

Tags: , ,
Read more about:
EDITORS PICK