മുട്ട വെജിറ്റേറിയനാണോ നോണ്‍ വെജിറ്റേറിയനാണോ?

Pavithra Janardhanan November 29, 2017

മുട്ട വെജിറ്റേറിയനാണോ നോണ്‍ വെജിറ്റേറിയനാണോ? ഏറെ കാലമായി പലരും ചോദിക്കാറുള്ള ചോദ്യമാണിത്.പലരും പലവിധം ഉത്തരങ്ങളാണ് ഇതിനു നൽകാറുള്ളത്.

എന്നാലിതാ ഈ സംവാദത്തിന് വിരാമമിട്ട് ശാസ്ത്രലോകം വിശദീകരണവുമായി എത്തിയിരിക്കുന്നു.

മുട്ടകള്‍ വെജിറ്റേറിയനാണെന്ന് ശാസ്ത്ര ലോകം സമര്‍ത്ഥിക്കുന്നു. മുട്ടയിടുന്നത് കോഴിയായതിനാല്‍ മുട്ട നോണ്‍ വെജിറ്റേറിയനാണെന്നാണ് ഭൂരിഭാഗം പേരും പറയാറ്.

മുട്ടയ്ക്ക് മൂന്ന് ഭാഗങ്ങളാണുള്ളത്. മുട്ട തൊണ്ട്, വെള്ള, മഞ്ഞക്കരു. വെള്ളയില്‍ പ്രോട്ടീന്‍ മാത്രമാണ് അടങ്ങിയിട്ടുള്ളത്. മഞ്ഞക്കരുവിലാകട്ടെ പ്രോട്ടീനും കൊളസ്ട്രോളും കൊഴുപ്പും അടങ്ങിയിട്ടുണ്ട്.

ആറ് മാസം വളര്‍ച്ചയെത്തിയ കോഴി ദിനം പ്രതി ഓരോ മുട്ടയിടും. മുട്ടയിടാന്‍ പൂവന്‍ കോഴിയുമായി ഇണചേരണം എന്നില്ല. ഫലപുഷ്ടമല്ലാത്ത മുട്ടയാണിവ. ലോക്കല്‍ മാര്‍ക്കറ്റുകളില്‍ നിന്ന് ലഭിക്കുന്ന മുട്ടകള്‍ ഈ മുട്ടകളാണ്. ഭ്രൂണമില്ലാത്ത മുട്ടകള്‍.

Tags: ,
Read more about:
EDITORS PICK