വരൂ കൊച്ചിയിലേക്ക് വരൂ; ജോലി ഉറപ്പാക്കു; മെഗാ ജോബ് ഫെയര്‍ നാളെ

Sumathi December 2, 2017

കൊച്ചി: തൊഴില്‍ അന്വേഷിക്കുന്ന യുവതീ-യുവാക്കള്‍ കൊച്ചിയിലേക്ക് വരൂ. ജോലി ഉറപ്പാക്കി വീട്ടിലേക്ക് പോകാം. ബഹുരാഷ്ട്ര കമ്പിനികള്‍ മുതല്‍ ചെറുതും വലുതുമായ അമ്പതില്‍പരം സ്വകാര്യ സ്ഥാപനങ്ങളിലായി അയ്യായിരത്തിലധികം തൊഴില്‍ അവസരങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.

കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രവുമായി ചേര്‍ന്ന് കേരള ചേംബര്‍ യൂത്ത് ഫോറവും കൊച്ചിയിലെ സൊസൈറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷനുമാണ് ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നത്. ഞായറാഴ്ച രാവിലെ 9 മുതല്‍ ആലുവയ്ക്ക് സമീപം മുട്ടത്തുള്ള എസ്സിഎംഎസ് കൊച്ചിന്‍ സ്‌കൂള്‍ ഓഫ് ബിസിനസ്സിലാണ് തൊഴില്‍ മേള.

എട്ടാം ക്ലാസ് മുതല്‍ ബിരുദാനന്തരബിരുദം വരെ നേടിയ എല്ലാ വിഭാഗത്തില്‍പെട്ടവര്‍ക്കും പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ സൗജന്യം. ഉദ്യോഗാര്‍ഥികള്‍ വയസ്സ്, യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും നാലു സെറ്റ് ബയോഡാറ്റായും സഹിതം രാവിലെ 9ന് തന്നെ മേള നടക്കുന്ന കേന്ദ്രത്തിലെത്തി പേര് രജിസ്റ്റര്‍ ചെയ്യണം.. തുടര്‍ന്ന് കമ്പനികളുടെ കൗണ്ടറിലെത്തി ഇന്റര്‍വ്യൂവിന് ഹാജരാകണം.

Read more about:
RELATED POSTS
EDITORS PICK
SPONSORED