മുഖത്തെ കുത്തും പാടും മാറാൻ ഈ വഴികൾ

Pavithra Janardhanan December 5, 2017

പാടുകളും കുത്തുകളുമില്ലാത്ത നല്ല ചര്‍മം പലരുടേയും സ്വപ്‌നവുമാണ്.ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കൃത്രിമ ചികിത്സാരീതികള്‍ തേടി പോകണമെന്നില്ല. തികച്ചും സ്വാഭാവിക വഴികളിലൂടെ ഇതിന് പരിഹാരം കണ്ടുപിടിക്കാന്‍ സാധിയ്ക്കും. നമ്മുടെ ചില വീട്ടുവൈദ്യങ്ങളിലൂടെ.

മുഖത്തെ കറുത്ത കുത്തും പാടും കണ്ണിനു താഴെയുള്ള കറുപ്പും എല്ലാം മാറാന്‍ സഹായിക്കുന്ന ചില പ്രത്യേക ചികിത്സാരീതികളെ കുറിച്ചറിയൂ, ഇവയെല്ലാം വീട്ടില്‍ തന്നെ നമുക്കു ചെയ്യാവുന്ന വഴികളുമാണ്.

ഇത്തരത്തിലുള്ള ഒന്നാണ് പുളിച്ച മോര്. ഇതിലെ ലാക്ടിക് ആസിഡ് ചര്‍മത്തിന് ബ്ലീച്ച് ഗുണങ്ങള്‍ നല്‍കും. മുഖത്തെ കറുത്ത കുത്തുകളും പാടുകളുമെല്ലാം മാറുകയും ചെയ്യും. മോര് മുഖത്തു നേരിട്ടു പുരട്ടാം. ഇത് ഗുണം നല്‍കും. ഇതു പുരട്ടി 20 മിനിറ്റു കഴിയുമ്പോള്‍ കഴുകിക്കളയാം.

മോരു മാത്രമല്ല, തൈരും മുഖത്തെ കറുത്ത കുത്തുകളും പാടുകളും അകറ്റാന്‍ ഏറെ സഹായകമാണ്. തൈരിനൊപ്പം ചെറുനാരങ്ങാനീരും കടലമാവും കലര്‍ത്തി മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.

ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ചത് തൈരില്‍ കലര്‍ത്തി മുഖത്തു പുരട്ടാം. അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇതും മുഖത്തെ കറുത്ത പാടുകളും കുത്തുകളും മാറാന്‍ ഏറെ നല്ലതാണ്. മുഖത്തിന് നിറം നല്‍കാനും നല്ലതാണ്.

മിന്റ് അഥവാ പുതിനയില അരച്ചതു തൈരില്‍ കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖത്തെ കറുത്ത കുത്തുകളും പാടുകളുമെല്ലാം മാറ്റാന്‍ ഏറെ നല്ലതാണ്.

തൈരും ഓട്‌സ് പൊടിച്ചതും കലര്‍ത്തി മുഖത്തു പുരട്ടുന്നതും ഏറെ നല്ലതാണ്. ഇതില്‍ അല്‍പം നാരങ്ങാനീരും കലര്‍ത്തി പുരട്ടുന്നതും ഏറെ നല്ലതാണ്. ഇതും മുഖത്തെ കറുത്ത പാടുകള്‍ നീക്കുന്നതിനും കുത്തുകള്‍ മാറ്റുന്നതിനുമെല്ലാം ഏറെ നല്ലതാണ്.

സവാളയും നല്ലൊരു മരുന്നാണ്. സവാള അരിഞ്ഞ് മുഖത്തു മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്. ഇത് ആഴ്ചയില്‍ മൂന്നു നാലു തവണ ചെയ്യുന്നത് നല്ലതാണ്. സവാളയും തേനും കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖത്തെ കറുത്ത കുത്തുകളും പാടുകളും വടുക്കളുമെല്ലാം അകറ്റാന്‍ ഏറെ നല്ലതാണ്.

Tags:
Read more about:
EDITORS PICK