ഹൃതിക് റോഷനേയും കോഹ്ലിയേയും പിന്നിലാക്കി ഏഷ്യയിലെ സെക്‌സിയെസ്റ്റ് മാന്‍ പദവി ഷാഹിദ് കപൂര്‍ സ്വന്തമാക്കി

News Desk December 14, 2017

ഏഷ്യയിലെ സെക്‌സിയെസ്റ്റ് മാന്‍ പദവി ഷാഹിദ് കപൂറിന്. കഴിഞ്ഞ വര്‍ഷത്തെ വിജയിയായ പോപ് ഗായകന്‍ സയന്‍ മാലിക്കിനെ പിന്തള്ളിയാണ് ഷാഹിദ് കപൂര്‍ ഒന്നാമനായത്.

ഹൃതിക് റോഷന്‍, വിരാട് കോഹ്ലി, ഫവാദ് ഖാന്‍ എന്നിവര്‍ പിന്നിലുണ്ട്. ബ്രിട്ടീഷ് മാധ്യമമായ ഈസ്റ്റേണ്‍ ഐയാണ് ഏഷ്യയിലെ 50 സെക്‌സിസ്റ്റ് പുരുഷന്മാരുടെ പട്ടിക പുറത്തിറക്കിയത്. സല്‍മാന്‍ ഖാന്‍. ഗുര്‍നീത് ചൗധരി എന്നിവരും ആദ്യ പത്തില്‍ ഇടം നേടി.

 

 

സെക്സിയെസ്റ്റ് ഏഷ്യന്‍ വിമണ്‍ പട്ടികയില്‍ ഒന്നാം സ്ഥാനം പ്രിയങ്കയ്ക്കും രണ്ടാം സ്ഥാനം ടെലിവിഷന്‍ അഭിനേതാവ് നിയ ശര്‍മ്മയ്ക്കുമായിരുന്നു. ദീപിക പദുക്കോണിന് ഇത്തവണ മൂന്നാമത് എത്താനേ സാധിച്ചുള്ളൂ. അഞ്ചാമത്തെ തവണയാണ് പ്രിയങ്ക ചോപ്ര ഈ നേട്ടം സ്വന്തമാക്കുന്നത്. കഴിഞ്ഞ തവണ പ്രിയങ്കയില്‍ നിന്നും ആ സ്ഥാനം ദീപിക തട്ടിയെടുത്തപ്പോള്‍ ഇത്തവണ പ്രിയങ്ക ദീപികയില്‍ നിന്നും തിരിച്ചും അത് തട്ടിയെടുത്തു.

എന്നാല്‍ ഇതിന്റെ മുഴുവന്‍ ക്രെഡിറ്റും തന്റെ മാതാപിതാക്കള്‍ക്കും തന്നെ് വോട്ട് ചെയ്ത് വിജയിപ്പിച്ചവര്‍ക്കുമാണെന്ന് വിജയത്തില്‍ നന്ദി അറിയിച്ചുകൊണ്ട് പ്രിയങ്ക പറഞ്ഞിരുന്നു. 2017 യഥാര്‍ത്ഥത്തില്‍ പ്രിയങ്കയുടെ വര്‍ഷം തന്നെയായിരുന്നു. ഹോളിവുഡിലും ഈ വര്‍ഷം താരം തന്റെ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.

Read more about:
EDITORS PICK
ENTERTAINMENT