#WatchVideo കിണറ്റില്‍ വീണ പുലിയെ സ്വന്തം ജീവന്‍ പണയപ്പെടുത്തി രക്ഷിച്ച് മൃഗഡോക്ടര്‍

News Desk December 15, 2017

പൊട്ടകിണറ്റില്‍ വീണ പുള്ളിപ്പുലിയെ സ്വന്തം ജീവന്‍ പണയം വെച്ചു രക്ഷിച്ച് മൃഗഡോക്ടര്‍. ആസാമിലെ ഗോഹട്ടിയിലെ ഗോകുല്‍ നഗറിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് മുപ്പതടി താഴ്ചയുള്ള വറ്റിയ കിണറ്റില്‍ പെണ്‍ പുള്ളിപ്പുലി വീണത്. സംഭവം അറിഞ്ഞെത്തിയവര്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അവര്‍ക്കു നേരെ പുലി രോഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ വനം വകുപ്പ് അധികൃതര്‍ മൃഗഡോക്ടര്‍ ബിജോ ഗോഗോയുടെ നേതൃത്വത്തില്‍ കിണറിന്റെ മുകളില്‍ നിന്നും ഒരു ഉപകരണത്തിന്റെ സഹായത്താല്‍ പുലിയെ ബോധരഹിതനാക്കുകയായിരുന്നു.

തുടര്‍ന്ന് കോവണിയുടെ സഹായത്താല്‍ അദ്ദേഹം കിണറിലേക്ക് ഇറങ്ങുകയും കയറുപയോഗിച്ച് പുലിയുടെ കൈകാലുകള്‍ ബന്ധിച്ചതിനു ശേഷം കിണറിനുള്ളില്‍ നിന്നും പുറത്തെത്തിക്കുകയായിരുന്നു. രണ്ടു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനു ശേഷമാണ് പുലിയെ രക്ഷിക്കാനായത്. ഡോക്ടറുടെ ധീരതയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

തുടര്‍ന്ന കൂട്ടിലടച്ച് പുലിയെ മൃഗശാലയിലേക്ക് കൊണ്ടുപോയി. പുലിയ്ക്ക് പരിക്കുകളൊന്നുമില്ല. ആസാമിലെ ജനവാസ മേഖലയില്‍ നിന്നും പുലിയെ കണ്ടെത്തുന്നത് ആദ്യത്തെ സംഭവമല്ല. ഇതിനു മുന്പ് വൃദ്ധയെ ആക്രമിച്ചു കൊലപ്പെടുത്തിയ പുലിയെ പ്രദേശവാസികള്‍ കൊലപ്പെടുത്തി ഭക്ഷിച്ച സംഭവം വാര്‍ത്തയായിരുന്നു.

വീഡിയോ കാണാം:

Tags:
Read more about:
RELATED POSTS
EDITORS PICK
SPONSORED