രാജ്യത്തിനായി അ​​മീ​​ർ ശൈ​​ഖ് ത​​മീം സമര്‍പ്പിച്ചത് 3 ആശുപത്രികള്‍

News Desk December 18, 2017

ദോ​​ഹ: ഹ​​മ​​ദ് മെ​​ഡി​​ക്ക​​ൽ കോ​​ർ​​പ​​റേ​​ഷ​​ന് കീ​​ഴി​​ലു​​ള്ള പു​​തി​​യ മെ​​ഡി​​ക്ക​​ൽ സി​​റ്റി കോം​​പ്ല​​ക്സ്​ അ​​മീ​​ർ ശൈ​​ഖ് ത​​മീം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി രാ​​ജ്യ​​ത്തി​​ന് സ​​മ​​ർ​​പ്പി​​ച്ചു. മേ​​ഖ​​ല​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ആ​​രോ​​ഗ്യ സം​​വി​​ധാ​​ന​​ത്തിെ​​ൻ​​റ വി​​പു​​ലീ​​ക​​ര​​ണ പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​ണ് പു​​തി​​യ ആ​​ശു​​പ​​ത്രി​​ക​​ൾ.

500 പു​​തി​​യ ബെ​​ഡു​​ക​​ളും 3000ഓ​​ളം മി​​ക​​ച്ച പ​​രി​​ശീ​​ല​​നം ല​​ഭി​​ച്ച സ്​​​റ്റാ​​ഫു​​ക​​ളും ക്ലി​​നി​​ക്ക​​ൽ സ്​​​റ്റാ​​ഫു​​ക​​ളും പു​​തി​​യ ആ​​ശു​​പ​​ത്രി​​ക​​ളി​​ലു​​ണ്ടാ​​കും. കി​​ട​​ത്തി ചി​​കി​​ത്സി​​ക്കു​​ന്ന​​തി​​നു​​ള്ള ബെ​​ഡു​​ക​​ളു​​ടെ എ​​ണ്ണം വ​​ർ​​ധി​​പ്പി​​ച്ചും സേ​​വ​​ന​​ങ്ങ​​ൾ വി​​പു​​ലീ​​ക​​രി​​ച്ചും ചി​​കി​​ത്സ വേ​​ഗ​​ത്തി​​ലാ​​ക്കി​​യും ഇ​​തു​​വ​​രെ​​യു​​ള്ള സേ​​വ​​ന​​ങ്ങ​​ളേ​​ക്കാ​​ൾ മി​​ക​​ച്ച സേ​​വ​​ന​​ങ്ങ​​ളാ​​ണ് പു​​തി​​യ മെ​​ഡി​​ക്ക​​ൽ സി​​റ്റി കോം​​പ്ല​​ക്സി​​ൽ ന​​ൽ​​കു​​ക​​യെ​​ന്ന് പൊ​​തു​​ജ​​നാ​​രോ​​ഗ്യ​​മ​​ന്ത്രി ഡോ. ​​ഹ​​നാ​​ൻ മു​​ഹ​​മ്മ​​ദ് അ​​ൽ കു​​വാ​​രി പ​​റ​​ഞ്ഞു.

ഖ​​ത്ത​​ർ റി​​ഹാ​​ബി​​ലി​​റ്റേ​​ഷ​​ൻ ഇ​​ൻ​​സ്​​​റ്റി​​റ്റ്യൂ​​ട്ട്(​​ക്യൂ.​​ആ​​ർ.​​ഐ), ആം​​ബു​​ലേ​​റ്റ​​റി കെ​​യ​​ർ സെ​​ൻ​​റ​​ർ(​​എ.​​സി.​​സി), വി​​മ​​ൻ​​സ്​ വെ​​ൽ​​ന​​സ്​ ആ​​ൻ​​ഡ് റി​​സ​​ർ​​ച്ച് സെ​​ൻ​​റ​​ർ(​​ഡ​​ബ്ല്യൂ.​​ഡ​​ബ്ല്യൂ.​​ആ​​ർ.​​സി) എ​​ന്നീ മൂ​​ന്ന് ആ​​ശു​​പ​​ത്രി​​ക​​ളാ​​ണ് അ​​മീ​​ർ ശൈ​​ഖ് ത​​മീം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി ഔ​​ദ്യോ​​ഗി​​ക​​മാ​​യി ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത​​ത്.

Read more about:
EDITORS PICK