ചുണ്ടുകളുടെ ഭംഗികൂട്ടാന്‍!

Pavithra Janardhanan December 18, 2017

ചുണ്ടുകള്‍ ആകര്‍ഷണീയവും വലിപ്പമുള്ളതും മുഖത്തിന്റെ പ്രത്യേകതകള്‍ക്ക് ആനുപാതികവുമാക്കുന്നതിനായി നടത്തുന്ന സൗന്ദര്യവര്‍ധക ശസ്ത്രക്രിയയാണ് ലിപ് ഓഗ്മെന്റേഷന്‍. എളുപ്പത്തില്‍ സുന്ദരമായ ചുണ്ടുകള്‍ ലഭിക്കുമെന്നതിനാല്‍ മിക്കപ്പോഴുംസ്ത്രീകളാണ് ഈ ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്നത്. സൗന്ദര്യവും യുവത്വവും നല്‍കുന്ന ഈ നടപടിക്രമം പുതിയൊരു ഫാഷന്‍ പ്രവണതയായി മാറിക്കൊണ്ടിരിക്കുകയാണ്.

ആളുകള്‍ ലിപ് ഓഗ്മെന്റേഷന്‍ നടത്തുന്നതിന്റെ കാരണങ്ങളില്‍ ഇനി പറയുന്നവയും ഉള്‍പ്പെടുന്നു;

 • ചുണ്ടുകള്‍ നിറഞ്ഞതും പൂര്‍ണമാകുന്നതിലൂടെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നതിന്
 • യുവത്വം തോന്നിപ്പിക്കുന്നതിനും പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിനും
 • ചുണ്ടിന് ജന്മനായുള്ള വൈകല്യങ്ങള്‍ നേരെയാക്കുന്നതിനും ചുണ്ടുകള്‍ക്കുള്ള കേടുപാടുകള്‍ മാറ്റുന്നതിനും

ആരോഗ്യനിലയില്‍ പ്രശ്നങ്ങള്‍ ഇല്ലാത്ത, ആകൃതിയൊത്തതും നിറഞ്ഞതുമായ ചുണ്ടുകള്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ഈ നടപടിക്രമത്തിനു വിധേയമാകാവുന്നതാണ്.ഇനി പറയുന്ന പ്രശ്നങ്ങള്‍ നേരിടുന്നവര്‍;

 • കടുത്ത രക്താതിസമ്മര്‍ദം
 • പ്രമേഹം
 • ഹെര്‍പ്സ് അണുബാധയുടെ പരുക്കുകള്‍ ഉള്ളവര്‍
 • മുഖത്തെ പേശികള്‍ക്ക് തകരാറുകളുള്ളവര്‍
 • പ്രതിരോധസംവിധാനം ശരീരത്തെനെതിരാവുന്ന ഓട്ടോഇമ്മ്യൂണ്‍ തകരാറുകളുള്ളവര്‍
 • അലര്‍ജികളുള്ളവര്‍

ഇനി പറയുന്ന രീതികളില്‍ ലിപ് ഓഗ്മെന്റേഷന്‍ നടത്താവുന്നതാണ്

 • കൊഴുപ്പ് കുത്തിവയ്ക്കല്‍
 • ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്ന വ്യക്തിയുടെ ശരീരത്തില്‍ നിന്നുള്ള കോശകലകള്‍ ഉപയോഗിച്ച്‌ ചുണ്ടുകളുടെ വലിപ്പം സ്ഥിരമായി കൂട്ടുന്നു.
 • ചുണ്ടിന്റെ പുറത്തുകാണുന്ന ഭാഗം (വെര്‍മിലിയന്‍) ആകൃതിയൊപ്പിക്കുന്ന ശസ്ത്രക്രിയ

ഇത് സാധാരണയായി താല്‍ക്കാലികമായുള്ള ഒരു പരിഹാരമായാണ് കാണുന്നത്. വ്യക്തിയുടെ ശരീരത്തില്‍ നിന്ന് കുത്തിയെടുക്കുന്ന കൊഴുപ്പ് ചുണ്ടുകളില്‍ കുത്തിവയ്ക്കുന്നു. ഈ കുത്തിവയ്പ് മൂലം ചുണ്ടുകള്‍ക്ക് തേനീച്ചക്കുത്തേറ്റ പോലെയുള്ള വീക്കം ലഭിക്കുന്നു. നിറഞ്ഞ ചുണ്ടുകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഫലപ്രദമാണ്.

ഇതില്‍ നിന്ന് വ്യത്യസ്തമായി, നിറഞ്ഞ ചുണ്ടുകള്‍ക്കായി, കൊളാജന്‍, ഹയാലൂറോണിക് ആസിഡ് തുടങ്ങിയ ഡെര്‍മല്‍ ഫില്ലറുകളും കുത്തിവയ്ക്കാറുണ്ട്.

സ്തനങ്ങളുടെ ഭാഗത്തു നിന്നോ അടിവയറ്റില്‍ നിന്നോ എടുക്കുന്ന ചര്‍മ്മത്തിന്റെ ആഴത്തിലുള്ള പാളി (ഡെര്‍മിസ്) ചുണ്ടുകള്‍ക്ക് ഭംഗി പകരുന്നതിനായി ഉപയോഗിക്കുന്നു. ചുണ്ടിലെ ചര്‍മ്മത്തിന്റെ പുറം പാളി നീക്കംചെയ്ത ശേഷം ചുണ്ടിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഡെര്‍മിസ് വച്ചുപിടിപ്പിക്കുന്നു.

ഇതേപോലെ, ലിപ് ഓഗ്മെന്റേഷന്‍ ശസ്ത്രക്രിയകള്‍ക്ക് ലിപ് ഇംപ്ളാന്റുകളും ഉപയോഗിക്കുന്നു.

ഏതു തരത്തിലുള്ള ഓഗ്മെന്റേഷനാണ് നടത്തുന്നത് എന്നതനുസരിച്ചായിരിക്കും അതിനു വേണ്ട സമയം കണക്കാക്കാന്‍ കഴിയുക. സുഖപ്പെടുന്നതിന് ഏതാനും ദിവസങ്ങള്‍ മുതല്‍ രണ്ടാഴ്ച വരെ സമയമെടുക്കാം.

ചുണ്ടിനു താഴെയുള്ള മ്യൂകോസ പാളി കൂടുതല്‍ താഴേക്കു വലിക്കുന്നതു വഴി നിറഞ്ഞ ചുണ്ടുകള്‍ സൃഷ്ടിക്കാനാവും. പരുക്കുകള്‍ മൂലമോ ജനിതക തകരാറുകള്‍ മൂലമോ ഉണ്ടാകുന്ന അസ്വാഭാവികത പരിഹരിക്കുന്നതിനാണ് ഈ രീതി ഉപയോഗിക്കുന്നത്.

നിങ്ങളുടെ ആവശ്യത്തിന് അനുസൃതമായിട്ടായിരിക്കും നടപടി തെരഞ്ഞെടുക്കുന്നത്. താല്‍ക്കാലികമായുള്ള നടപടിക്രമത്തിനു വിധേയമായ ശേഷം സ്ഥിരമായത് തെരഞ്ഞെടുക്കുന്നത് നന്നായിരിക്കും.

ലിപ് ഓഗ്മെന്റേഷന്‍ നടപടിക്രമങ്ങള്‍ക്കുള്ള ചെലവ്, നിങ്ങള്‍ ഏത് തരത്തിലുള്ള നടപടിയാണ് തെരഞ്ഞെടുക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. 35000 രൂപ മുതല്‍ മുകളിലേക്കായിരിക്കും അതിന്റെ ചെലവ്.

ഈ നടപടിക്രമവുമായി ബന്ധപ്പെട്ട ഉണ്ടാകാവുന്ന അപകടസാധ്യതകളില്‍ ഇനി പറയുന്നവയും ഉള്‍പ്പെടുന്നു;

 • അണുബാധയ്ക്കുള്ള സാധ്യത
 • കുത്തിവയ്പ്പ് നടത്തുന്ന സ്ഥലത്തുനിന്നുള്ള രക്തസ്രാവം
 • സമമല്ലാത്ത ചുണ്ടുകള്‍
 • അലര്‍ജി
 • കോശകലകള്‍ നഷ്ടമാകല്‍
 • വേദന
Tags: ,
Read more about:
EDITORS PICK