പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള യോഗ്യതകള്‍ പരിഷ്‌കരിച്ചു

News Desk December 19, 2017

തിരുവനന്തപുരം: പൊലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റില്‍ കാതലായ മാറ്റം വരുത്തി സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. വിദ്യാഭ്യാസ യോഗ്യത പത്താം തരത്തില്‍ നിന്ന് പ്ലസ്ടു ആക്കി ഉയര്‍ത്തി. ഇതോടെ ഇനി എസ്എസ്എല്‍സി യോഗ്യത വച്ച് പൊലീസ് കോണ്‍സ്റ്റബിളാകുവാന്‍ സാധിക്കുകയില്ല. മറ്റ് ചില മാറ്റങ്ങളും റിക്രൂട്ട്മെന്റില്‍ വരുത്തിയിട്ടുണ്ട്.

നേരത്തെ കോണ്‍സ്റ്റബിളാകാനുള്ള കൂടിയ പ്രായം 25 വയസായിരുന്നു. ഇത് 26 ആക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഉയരം പുരുഷന്മാര്‍ക്ക് 167 സെന്റീമീറ്ററില്‍ നിന്നും 168 സെന്റീമീറ്റര്‍ ആക്കിയും ഉയര്‍ത്തി. വനിതകള്‍ക്ക്, 152 സെന്റീമീറ്ററില്‍ നിന്നും 157 സെന്റീമീറ്റര്‍ ആക്കിയാണ് ഉയര്‍ത്തിയിട്ടുള്ളത്.

പരിഷ്‌കരിച്ച യോഗ്യതകള്‍ ഉള്‍പ്പെടുത്തിയായിരിക്കും അടുത്ത പിഎസ്സി നോട്ടിഫിക്കേഷന്‍ പുറത്തിറങ്ങുക.

Read more about:
RELATED POSTS
EDITORS PICK
SPONSORED