ടൊമാറ്റോ റൈസ്!

Pavithra Janardhanan December 19, 2017

ഊണിനു വ്യത്യസ്തരുചി വേണമെന്നുണ്ടോ. ടുമാറ്റോ റൈസ് പരീക്ഷിച്ചു നോക്കൂ, ഉണ്ടാക്കാനും എളുപ്പം.

ചേരുവകള്‍ :

നന്നായി പഴുത്ത തക്കാളി – 2 എണ്ണം

കടലപ്പരിപ്പ്- 1 ടീസ്പൂണ്‍

വറ്റല്‍മുളക് -2-4 എണ്ണം

മഞ്ഞള്‍പ്പൊടി- ഒരുനുള്ള്

മുളക് പൊടി- 1 ടീസ്പൂണ്‍

മല്ലിപ്പൊടി – 1/2 ടീസ്പൂണ്‍

കായപ്പൊടി-1/4

ചോറ് – ഒന്നരക്കപ്പ്

തയ്യാറാക്കുന്ന വിധം :

നന്നായി പഴുത്ത രണ്ട് തക്കാളി തിളച്ച വെള്ളത്തിലിട്ട് 10 മിനിറ്റ് കുക്ക് ചെയ്തു വെക്കുക. ഇത് തണുത്ത ശേഷം തൊലി കളഞ്ഞു നന്നായി അരച്ചെടുക്കുക. പാനില് എണ്ണ ചൂടാക്കി കടുക് വറുത്തശേഷം ഒരു ടി സ്പൂണ് കടലപ്പരിപ്പും വറ്റല് മുളകും കറിവേപ്പിലയും അല്‍പം മഞ്ഞള്‍പ്പൊടിയും,ഒരു പിഞ്ച് ജീരകവും ചേര്‍ത്തു ചൂടാക്കുക.

ഇതിലേക്ക് തക്കാളി പേസ്റ്റ് ചേര്‍ത്ത ശേഷം ഒരു ടി സ്പൂണ്‍ മുളക് പൊടി അര ടി സ്പൂണ് മല്ലിപ്പൊടി എന്നിവ മിക്സ് ചെയ്യുക. ആവശ്യത്തിന് ഉപ്പു ചേര്‍ക്കുക ഗ്രേവി ഒന്ന് കുറുകിയ ശേഷം കാല്‍ ടി സ്പൂണ് കായപ്പൊടി ചേര്‍ക്കാം.

ഇതിലേക്ക് ഒന്നര കപ്പ് ചോറ് (വൈറ്റ് റൈസ് ആണിവിടെ ഉപയോഗിച്ചിരിക്കുന്നത് ) ചേര്‍ത്ത് നന്നായി മിക്സ് ചെയ്തു മല്ലിയില ചേര്‍ത്ത് വാങ്ങാം. എരിവ് കൂടുതല്‍ വേണമെങ്കില്‍ മുളക് പൊടിയുടെ അളവ് കൂട്ടം.കടുക് വറുക്കുമ്ബോള്‍ പച്ചമുളക് കൂടി ചേര്‍ക്കാം.

Read more about:
EDITORS PICK
SPONSORED