രാവിലെ വെറുംവയറ്റില്‍ നെയ്യും ഒരു ഗ്ലാസ് ചൂടുവെള്ളവും!

Pavithra Janardhanan December 21, 2017

ആയുര്‍വേദപ്രകാരം ശരീരത്തിലെ വിഷാംശം പുറന്തള്ളാനുള്ള നല്ലൊരു വഴിയാണ് നെയ്യും ചൂടുവെള്ളവും. ശരീരത്തില്‍ നിന്നും കൊഴുപ്പിന്റെ രൂപത്തിലുള്ള ടോക്സിനുകള്‍ പുറന്തള്ളാനുള്ള എളുപ്പ വഴി. നെയ്യു വഴിയും ആയുര്‍വേദത്തില്‍ എനിമ കൊടുക്കാറുണ്ട്.

നെയ്യ് പല രൂപത്തിലും പല രീതിയിലും കഴിയ്ക്കാം. ഓരോ രീതികളില്‍ ഇതിന് ഓരോ തരം ഗുണങ്ങളാണ് ലഭിയ്ക്കുന്നതെന്നു വേണം, പറയാന്‍.ചൂടുവെള്ളവും രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. തടി കുറയ്ക്കുന്നതുള്‍പ്പെടെ പലതരം ഗുണങ്ങള്‍ നല്‍കുന്ന ഒന്ന്.

രാവിലെ വെറുംവയറ്റില്‍ നെയ്യും ഒരു ഗ്ലാസ് ചൂടുവെള്ളവും കഴിയ്ക്കുന്നത് പലതരത്തിലുള്ള ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന ഒന്നാണെന്നു വേണം, പറയാന്‍.

ശരീരത്തില്‍ നിന്നും കൊഴുപ്പു പുറന്തള്ളി തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് വെറുംവയറ്റില്‍ ചൂടുവെള്ളവും നെയ്യും. ഇത് അപചയപ്രക്രിയ വര്‍ദ്ധിപ്പിച്ചും തടി കുറയ്ക്കാന്‍ സഹായിക്കും.

ശരീരത്തിലെ പഴയ പിത്തരസം പുറന്തള്ളി പുതിയ പിത്തരസം ഉല്‍പാദിപ്പിയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്. ഇത് പുതിയ പിത്തരസം ഉല്‍പാദിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.

വരണ്ട ചര്‍മമുള്ളവര്‍ക്കു പരീക്ഷിയ്ക്കാവുന്ന ഏറ്റവും നല്ലൊരു പ്രതിവിധിയാണ് നെയ്യ്. വെറുംവയറ്റില്‍ ഒന്നോ രണ്ടോ ടേബിള്‍സ്പൂണ്‍ നെയ്യു കഴിച്ചു നോക്കൂ.ഒപ്പം ചെറുചൂടുവെള്ളവും. ചര്‍മത്തിന് മൃദുത്വം ലഭിയ്ക്കും.

ശരീരത്തിന് പ്രതിരോധശേഷി നല്‍കാനുള്ള നല്ലൊരു വഴി കൂടിയാണ് വെറുംവയറ്റില്‍ ഒരു സ്പൂണ്‍ നെയ്യു കഴിയ്ക്കുന്നത്.മലബന്ധമൊഴിവാക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്. നെയ്യു കഴിച്ച്‌ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിയ്ക്കുന്നത് ശോധന സുഗമമായി നടക്കാന്‍ സഹായിക്കും.

നെയ്യ് വെറുംവയറ്റില്‍ കഴിയ്ക്കുമ്ബോള്‍ ശരീരത്തിലെ ഓരോ കോശങ്ങള്‍ക്കും പുത്തനുണര്‍വു ലഭിയ്ക്കും. കോശങ്ങള്‍ക്ക് ഈര്‍പ്പം നല്‍കാനും ഊര്‍ജവും ഓജസും നല്‍കാനും ഇത് സഹായിക്കും.

കുട്ടികള്‍ക്കു വെറുംവയറ്റില്‍ നെയ്യു നല്‍കുന്നത് ബുദ്ധിശക്തി വര്‍ദ്ധിയ്ക്കാന്‍ ഏറെ നല്ലതാണ്. പ്രത്യേകിച്ചു 10 വയസു വരെയുള്ള കുട്ടികള്‍ക്ക്.ശരീരത്തിലെ സന്ധികള്‍ക്ക് ഇത് ഈര്‍പ്പം നല്‍കുന്നു. ഇതുവഴി എല്ലുപൊട്ടുന്നതും എല്ലുതേയ്മാനവുമെല്ലാം ഒഴിവാക്കാൻ സാധിയ്ക്കും. ശരീരത്തിലുള്ള വാത, പിത്ത, കഫദോഷങ്ങളില്‍ വാതദോഷത്തെ ഒഴിവാക്കിയാണ് ഇതു സാധിയ്ക്കുന്നത്.

Read more about:
EDITORS PICK