#WatchVideo ട്രാഫിക് നിയമം ലംഘിച്ചു പാഞ്ഞ ലംബോര്‍ഗിനിയെ സൈക്കിളില്‍ പിന്തുടര്‍ന്നു പിഴ ഈടാക്കുന്ന പോലീസുകാരന്റെ വീഡിയോ വൈറലാകുന്നു

News Desk December 26, 2017

ടോക്കിയോ: ലോകത്തിലെ തന്നെ വലിയ ആഢംബര കാര്‍ നിര്‍മാതാക്കളാണ് ലംബോര്‍ഗിനി. വേഗതയിലും, ഭംഗിയിലും മുന്നിട്ടു നില്‍ക്കുന്ന ലംബോര്‍ഗിനിക്കു ആരാധകര്‍ ഏറെയാണ്.

സാധാരണ വാഹനങ്ങള്‍ക്ക് സ്വപ്നത്തില്‍ പോലും പിന്തുടര്‍ന്ന് തോല്‍പ്പിക്കാന്‍ കഴിയാത്തത്ര തരത്തില്‍ മിന്നല്‍ വേഗത്തില്‍ പറക്കുന്ന സൂപ്പര്‍ കാറുകളാണ് ലംബോര്‍ഗിനിയുടേത്.

എന്നാല്‍ 3 കോടി രൂപ വിലയുള്ള ലംബോര്‍ഗിനിയുടെ ഹുറാകാനെ സൈക്കിളില്‍ പിന്തുടര്‍ന്ന് പിഴ ഈടാക്കുന്ന ജപ്പാനിലെ ഒരു പോലീസുകാരന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ട്രാഫിക് നിയമലംഘനം നടത്തിയതിനെ തുടര്‍ന്നായിരുന്നു ഈ സൂപ്പര്‍ കാറിനെ പിന്തുടര്‍ന്ന് പൊലീസുകാരന്‍ സൈക്കിളില്‍ പാഞ്ഞെത്തിയത്. പിഴ ഈടാക്കുന്നതിന്റെ ദൃശ്യങ്ങളും കാണാന്‍ സാധിക്കും.

വീഡിയോ കാണാം:

Tags:
Read more about:
EDITORS PICK
SPONSORED