സൗദി കിരീടാവകാശിയുടെ പ്രത്യേക നിര്‍ദേശപ്രകാരം പാലസ്തീന്‍ ഇരട്ടകള്‍ റിയാദില്‍

News Desk December 26, 2017

റിയാദ്: സൗദി കിരീടാവകാശിയുടെ പ്രത്യേക നിര്‍ദേശപ്രകാരം പാലസ്തീന്‍ ഇരട്ടകളായ ഹനീന്‍, ഫറഹ് എന്നിവരെ ജോർഡനില്‍ നിന്ന് റിയാദിൽ എത്തിച്ചു. ഗസ്സയില്‍ പിറന്ന സയാമീസ്​ ഇരട്ടകള്‍ക്ക് ആവശ്യമായ ചികിത്സക്കും സാധ്യമെങ്കില്‍ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കും വേണ്ടി സല്‍മാന്‍ രാജാവ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. സൗദി തലസ്ഥാനത്തെ നാഷനല്‍ ഗാര്‍ഡ് ആസ്ഥാനത്തുള്ള കിങ് അബ്​ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെത്തിയ ഇരട്ടകളുടെ വൈദ്യപരിശോധന ആരംഭിച്ചിട്ടുണ്ട്.

വേര്‍പ്പെടുത്തല്‍ സാധ്യത പിന്നീടാണ് തീരുമാനിക്കുക.വയറിന്റെ ഭാഗം ഒട്ടിപ്പിടിച്ച് ചില ആന്തരിക അവയവങ്ങള്‍ പരസ്പരം പങ്കുവെക്കുന്ന ഇരട്ടകളുടെ ശസ്ത്രക്രിയ സങ്കീര്‍ണമായിരിക്കുമെന്നാണ് വൈദ്യസംഘത്തിന്റെ പ്രാഥമിക നിഗമനം. മാതാപിതാക്കളോടൊപ്പം റിയാദി​െലത്തിയ ഇരട്ടകളുടെ ചികിത്സയും അനുബന്ധ ചെലവുകളും സൗദി സര്‍ക്കാറാണ് വഹിക്കുക.

Read more about:
EDITORS PICK