ഫെയ്സ്ബുക്കിനും ആധാര്‍ നിര്‍ബന്ധമാക്കാനൊരുങ്ങുന്നു!

Pavithra Janardhanan December 27, 2017

കൊച്ചി: ഇനിമുതല്‍ പുതിയതായി ഫെയ്സ്ബുക്ക് അക്കൗണ്ട് എടുക്കുന്നവര്‍ ആധാറിലെ പേര് നല്‍കണമെന്ന പുതിയ വ്യവസ്ഥ നടപ്പിലാക്കാനൊരുങ്ങി ഫെയ്സ്ബുക്ക് അധികൃതര്‍.

എന്നാല്‍ ആധാര്‍ നമ്ബര്‍ ഫെയ്സ്ബുക്കില്‍ ചോദിക്കില്ല.നിലവില്‍ ഫെയ്സ്ബുക്കില്‍ ധാരാളം വ്യാജ അക്കൗണ്ടുകള്‍ ഉണ്ട്. ഇത് കണ്ടെത്തുന്നതിനുള്ള നടപടികള്‍ ഫെയ്സ്ബുക്ക് നേരത്തെ ആരംഭിച്ചിരുന്നു.

വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഫെയ്സ്ബുക്ക് പുതിയ പദ്ധതി ആരംഭിക്കുന്നത്.

ഇന്ത്യ പോലുള്ള ചെറിയ രാജ്യങ്ങളിലാണ് ഇത് പ്രാഥമികമായി ഫെയ്സ്ബുക്ക് പരീക്ഷിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ നിര്‍ബന്ധിത വ്യവസ്ഥ നിലവില്‍ വന്നിട്ടില്ല.

കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പരസ്പരം എളുപ്പത്തില്‍ കണ്ടെത്തുന്നതിന് പുതിയ നീക്കം സഹായകമാകും എന്നാണ് പ്രതീക്ഷയെന്നും അധികൃതര്‍ വ്യക്തമാക്കി.

Tags: ,
Read more about:
RELATED POSTS
EDITORS PICK
SPONSORED