യുഎഇയില്‍ ഇന്ത്യക്കാരുടെ വിവാഹമോചനം ഉയരുന്നു!

Pavithra Janardhanan December 27, 2017

 മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ക്കിടയിലെ വിവാഹമോചനം യു എ ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫരാജ്യങ്ങളിലും വര്‍ധിക്കുന്നു. വിദേശരാജ്യങ്ങളിലെ ആധികാരിക കോടതിവിധികള്‍ക്ക് ഇന്ത്യയിലും നിയമസാധുതയുള്ളതിനാല്‍ വിവാഹമോചനത്തിന് ഗള്‍ഫ് കോടതികളെ സമീപിക്കുന്ന പ്രവണതയും വര്‍ധിക്കുകയാണ്.

വിവാഹമോചന കേസുകളുടെ കാര്യത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ ഗള്‍ഫില്‍ ഒട്ടും പിറകില്‍ അല്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

വിവാഹമോചനത്തിന് കോടതികളെ സമീപിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുള്ളത്. ഓണ്‍ലൈന്‍ മുഖേന കേസ്രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും നടപടിക്രമങ്ങളിലെ വേഗതയും കാരണം ഗള്‍ഫ് കോടതികളെ സമീപിക്കാനാണ് പ്രവാസികള്‍ക്കും താല്‍പര്യം.

ആദ്യം കൗണ്‍സലിംഗ് നടത്തുന്ന രീതിയാണ് യു എ ഇയില്‍. ഒരുനിലക്കും ഒത്തുപോകാന്‍ പറ്റില്ലെന്ന്ബോധ്യമായാല്‍ വ്യക്തിനിയമങ്ങളുടെയും ഹിന്ദു വിവാഹനിയമത്തിന്റെയും അടിസ്ഥാനത്തില്‍ വിവാഹമോചനത്തിന് ഹര്‍ജി ഫയല്‍ ചെയ്യാം.

കോടതിയുടെ വിധിപ്പകര്‍പ്പിന് ഇന്ത്യന്‍ എംബസിയുടെയോ കോണ്‍സുലേറ്റിന്റെയോ അംഗീകാരം ലഭിച്ചിരിക്കണം. സാമ്ബത്തിക പ്രശ്നങ്ങളും മറ്റും മൂലമുള്ള പൊരുത്തക്കേടുകള്‍, പുതിയ പങ്കാളികളെ തേടാനുള്ള വ്യഗ്രത എന്നിവയാണ് പ്രവാസലോകത്ത് വിവാഹമോചനം പെരുകുന്നതിന്റെ പ്രധാന കാരണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. നയതന്ത്രകേന്ദ്രങ്ങളും ഏറെ ആശങ്കയോടെയാണ് ഈ പ്രശ്നത്തെ നോക്കിക്കാണുന്നത്.

Tags: ,
Read more about:
EDITORS PICK