ചെ​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ന് സൗ​ദി അ​റേ​ബ്യ​യി​ലെ റി​യാ​ദി​ൽ തു​ട​ക്കം

News Desk December 27, 2017

ദോ​ഹ: ഇ​സ്ര​യേ​ൽ ടീ​മി​ലെ ചെ​സ് താ​ര​ങ്ങ​ൾ​ക്ക് വീ​സ നി​ഷേ​ധി​ച്ച​തോ​ടെ വി​വാ​ദ​മാ​യ ലോ​ക റാ​പ്പി​ഡ്-​ബ്‌​ളി​റ്റ്‌​സ് ചെ​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ന് സൗ​ദി അ​റേ​ബ്യ​യി​ലെ റി​യാ​ദി​ൽ തു​ട​ക്കം. ഖ​ത്ത​ർ, ഇ​റാ​ൻ ടീ​മി​ലെ താ​ര​ങ്ങ​ൾ​ക്ക് അ​വ​സാ​ന നി​മി​ഷം വീ​സ അ​നു​വ​ദി​ക്ക​പ്പെ​ട്ട​തി​നാ​ൽ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ഒ​രു​ങ്ങി.

ഇ​സ്ര​യേ​ലി​ൽ നി​ന്നു​ള്ള ഏ​ഴു താ​ര​ങ്ങ​ൾ​ക്കാ​ണ് വീ​സ നി​ഷേ​ധി​ക്ക​പ്പെ​ട്ട​ത്. ഇ​സ്ര​യേ​ലു​മാ​യി യാ​തൊ​രു ന​യ​ത​ന്ത്ര ബ​ന്ധ​വും ഇ​ല്ലാ​ത്ത​തി​നാ​ൽ വീ​സ അ​നു​വ​ദി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു സൗ​ദി​യു​ടെ വി​ശ​ദീ​ക​ര​ണം. ഭീ​മ​മാ​യ ന​ഷ്ട​പ​രി​ഹാ​ര തു​ക ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് ഇ​സ്രേ​ലി ചെ​സ് ഫെ​ഡ​റേ​ഷ​ൻ അ​റി​യി​ച്ചി​ട്ടു​ണ്ട്.

സൗ​ദി​യി​ൽ എ​ത്തു​മ്പോ​ൾ അ​ബാ​യ (ശ​രീ​രം മു​ഴു​വ​ൻ മ​റ​യു​ന്ന നീ​ള​ൻ വ​സ്ത്രം) ധ​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​ൽ ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ന്ന് പി​ൻ​മാ​റു​ക​യാ​ണെ​ന്ന് മു​ൻ ലോ​ക​ചാ​മ്പ്യ​ൻ യു​ക്രെ​യി​ന്‍റെ അ​ന്ന മു​സി​ചു​ക് അ​റി​യി​ച്ചി​രു​ന്നു. ലോ​ക ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ സൗ​ദി അ​റേ​ബ്യ​യെ അ​നു​വ​ദി​ച്ച തീ​രു​മാ​ന​ത്തെ വി​മ​ർ​ശി​ച്ച് അ​മേ​രി​ക്ക​ൻ താ​രം ഹി​കാ​റു ന​കാ​മാ​റു രം​ഗ​ത്തെ​ത്തി.

റി​യാ​ദി​ൽ 26 മു​ത​ല്‍ 30 വ​രെ​യാ​ണ് ചാ​മ്പ്യ​ന്‍​ഷി​പ്പ്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ 180 ലേ​റെ താ​ര​ങ്ങ​ളാ​ണ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

Read more about:
EDITORS PICK
ENTERTAINMENT