ഫ്ലിപ്കാർട്ടിനെതിരെ സ്‌കെച്ചേർസ് കോടതിയിൽ

Pavithra Janardhanan December 28, 2017

യുഎസ് ആസ്ഥാനമായുള്ള അത്ലറ്റിക് ഫുട് വെയർ ബ്രാൻഡായ സ്കച്ചേർസ് ഇന്ത്യയുടെ ടോപ് ഓൺലൈൻ സൈറ്റ് ആയ ഫ്ലിപ്കാർട്ടിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഉയർന്ന ഡിസ്‌കൗണ്ടിൽ വ്യാജ ഉൽപ്പനങ്ങൾ വിൽപ്പന നടത്തിയതിനെതിരെയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

ഫ്ലിപ്കാർട്ടിനും റീറ്റെയ്ൽ നെറ്റ് , ടെക് കണക്ട്, യൂണിച്ചേ ലോജിസ്റ്റിക് മാർക്കോ വാഗൺ തുടങ്ങിയ മറ്റ് നാല് വിൽപ്പനക്കാർക്കുമെതിരെയാണ് കേസ്.

വിൽപ്പനക്കാർ തങ്ങളുടെ ബ്രാൻഡിന്റെ വ്യാജ ഉൽപ്പന്നങ്ങൾ ഓൺലൈനിൽ വിൽക്കുന്നതായി വെളിപ്പെടുത്തി.വ്യാജ വിൽപ്പന നടത്തുന്നവരെ കണ്ടെത്തുന്നതിനായി ഡൽഹിയിലും അഹമ്മദാബാദിലുമുള്ള സംഭരണ ശാലകളിൽ കഴിഞ്ഞ ദിവസം പോലീസ് റെയ്‌ഡ്‌ നടത്തിയിരുന്നു.

വരും ദിവസങ്ങളിൽ മറ്റ് നഗരങ്ങളിൽ കൂടുതൽ റെയ്ഡുകൾ ഉണ്ടായേക്കും. ഇത്തരത്തിൽ ഫ്ലിപ്കാർട്ടിലൂടെ വിൽപനക്കാർ ഇതുവരെ 15,000 ജോടി വ്യാജ ഷൂകൾ വിറ്റഴിച്ചതായി സ്കെച്ചേർസ് കണ്ടെത്തി.

അതേസമയം ഉപഭോക്താക്കളും വിൽപ്പനക്കാരും തമ്മിലുള്ള ഒരു ഇടനിലക്കാരൻ മാത്രമാണ് തങ്ങൾ എന്ന് ഫ്ലിപ്കാർട് വക്താവ് വ്യക്തമാക്കി.

Read more about:
RELATED POSTS
EDITORS PICK