പതിനഞ്ചുകാരിയെ വേശ്യാവൃത്തിയിലേക്ക് നയിക്കാന്‍ ശ്രമിച്ച സംഘത്തിൽ സ്ത്രീയും

Pavithra Janardhanan December 28, 2017

ദുബായ്:പതിനഞ്ചു വയസുകാരിയെ വേശ്യാവൃത്തിയിലേക്ക് നയിക്കാന്‍ ശ്രമിച്ച മൂന്ന് പേരാണ് പിടിയിലായത്. ദുബൈയിൽ പിടിയിലായ സംഘത്തിൽ സ്ത്രീയും.

പ്രതികൾക്ക് 5 വര്‍ഷം തടവും ഒരു ലക്ഷം ദിര്‍ഹവുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ബംഗ്ലാദേശി സ്വദേശിയായ യുവതിയും 2 പുരുഷന്മാരുമാണ് പിടിയിലായത്.

പെണ്‍കുട്ടിയെ മൂന്ന് പേരും ഒരു ഫ്ലാറ്റില്‍ പൂട്ടിയിട്ടിരുന്നു.മാത്രമല്ല ആ ഫ്ലാറ്റ് വേശ്യാവൃത്തിക്കായി ഉപയോഗിച്ചുവെന്നും പോലീസ് വ്യക്തമാക്കി.

ജോലി വാഗ്ദാനം ചെയ്തായിരുന്നു പതിനഞ്ചുകാരിയെ കാറില്‍ മറ്റ് പെണ്‍കുട്ടികളോടൊപ്പം കൂട്ടിക്കൊണ്ടുപോയത്.

പെൺവാണിഭ സംഘം പെൺകുട്ടിയെ ഫ്ലാറ്റില്‍ കൊണ്ടുപോയി പൂട്ടിയിടുകയും ഉപദ്രവിക്കുകയുമായിരുന്നെന്ന് അധികൃതര്‍ വ്യക്തമാക്കി.

Read more about:
EDITORS PICK