പുതിയ ഫേസ്ബുക്ക് അക്കൗണ്ട് തുറക്കാന്‍ ആധാര്‍ വിവരങ്ങള്‍ വേണോ..?

Pavithra Janardhanan December 29, 2017

ന്യൂഡല്‍ഹി: പുതിയ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങാൻ ആധാർ വേണമെന്ന വാർത്ത വന്നത് ഈ ഇടക്കാണ്.

എന്നാൽ ഈ വാർത്തക്ക് പിന്നാലെ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഫേസ്ബുക്ക്.

ഇന്ത്യന്‍ ഉപയോക്താക്കളുടെ ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നില്ലെന്നാണ്    ഫേസ്ബുക്ക് ഇപ്പോൾ വ്യക്തമാക്കുന്നത്.

ആധാറിലുള്ള പോലെ ഉപയോക്താക്കളുടെ പേര് ചോദിച്ചത് വെറുമൊരു പരീക്ഷണം മാത്രമാണെന്നാണ് ഫേസ്ബുക്ക് പറയുന്നത്.

മാത്രമല്ല ഇന്ത്യയിലെ ചെറിയൊരു വിഭാഗം ഉപയോക്താക്കളിൽ മാത്രമാണ് ഈ പരീക്ഷണം നടത്തിയതെന്നും മുന്നോട്ട് കൊണ്ടുപോകാൻ ഫേസ്ബുക്കിന് ഒരു പദ്ധതിയുമില്ല.’ ഫെയ്സ്ബുക്ക് ബ്ലോഗ്പോസ്റ്റില്‍ പറഞ്ഞു.

Read more about:
EDITORS PICK