ന്യൂയോർക്കിലുണ്ടായ തീപിടുത്തത്തിൽ നവജാത ശിശുവടക്കം പന്ത്രണ്ട് പേർ വെന്തുമരിച്ചു

Pavithra Janardhanan December 29, 2017

ന്യൂയോര്‍ക്ക്​: നഗരത്തിലെ പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ നവജാത ശിശുവടക്കം 12 പേര്‍ മരിച്ചു.

നിരവധിപേർക്ക് പരിക്കേറ്റു.ഇതിൽ നാലു പേരുടെ നില ഗുരുതരമാണ്.വൈകീട്ട്​ ഏ​ഴ്​ മണിയോടെയായിരുന്നു സംഭവം.

രാത്രി 10 മണിയോടെ​ തീ നിയന്ത്രണ വിധേയമാക്കി​.നഗരത്തിലെ ബ്രോക്​സ്​ മേഖലയിലെ അഞ്ച്​ നിലകളുള്ള പാര്‍പ്പിട സമുച്ചയത്തിലാണ്​ തീപിടുത്തമുണ്ടായത്.

160 പേരടങ്ങുന്ന അഗ്​നിശമനസേന​ സംഘമാണ്​ രക്ഷാപ്രവര്‍ത്തനത്തിന്​ എത്തിയത്​.ഇതിന്​ മുൻപ് 2007ല്‍ ബ്രോക്​സില്‍ ഉണ്ടായ സമാന സംഭവത്തില്‍ 10 പേര്‍ മരിച്ചിരുന്നു.

Tags:
Read more about:
RELATED POSTS
EDITORS PICK