ദക്ഷിണാഫ്രിക്കയോട് കോഹ്ലി പരാജയപ്പെടുമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍

News Desk December 30, 2017

വിരാട് കോഹ്ലി ദക്ഷിണാഫ്രിക്കയില്‍ തിളങ്ങില്ലെന്നു മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബിഷന്‍ സിംഗ് ബേദി. ദക്ഷിണാഫ്രിക്കന്‍ പര്യടനം കോഹ്ലിക്കുള്ള പരീക്ഷയാണ്. ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധുവുമായി താരതമ്യം ചെയ്താണ് ബിഷന്‍ സിംഗ് ബേദി തന്റെ അഭിപ്രായം പറഞ്ഞത്.

‘കഴിഞ്ഞ കാലങ്ങളില്‍ ദക്ഷിണാഫ്രിക്കയില്‍ മികച്ച രീതിയില്‍ പ്രകടനം നടത്താനും വിജയങ്ങള്‍ നേടാനും ബാഡ്മിന്റണ്‍ താരം പിവി സിന്ധുവിന് സാധിച്ചു. എന്നാല്‍ വിരാട് കോഹ്ലിക്ക് അത് സാധിക്കുമോയെന്ന് എനിക്ക് സംശയം ഉണ്ട്”

ലോകത്തെ ഏറ്റവും മികച്ച മൈതാനങ്ങളുള്ള രാജ്യത്ത് ആദ്യമായാണ് കോഹ്ലി പര്യടനത്തിനെത്തുന്നത്‌. പിവി സിന്ധു ഇതിനോടകം തന്നെ ഇവിടെ നിരവധി വിജയങ്ങള്‍ നേടിയതായി ചൂണ്ടിക്കാട്ടിയ അദ്ദേഹം കോഹ്ലിക്ക് അത് സാധിക്കുമെന്ന് തോന്നുന്നില്ലെന്നും വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതില്‍ കോഹ്ലി പരാജയപ്പെടുമെന്നാണ് അദ്ദേഹത്തിന്റെ വാദം.

‘പ്രതിലോമകരമായ സാഹചര്യങ്ങളില്‍ കളിക്കുന്നതാണ് ഏറ്റവും കൂടുതല്‍ സംതൃപ്തി നല്‍കുന്നത്” എന്നാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തെ കുറിച്ച് വിരാട് കോഹ്ലി പ്രതികരിച്ചത്. നന്നായി കളിക്കാന്‍ സാധിച്ചാല്‍ ലോകത്തെവിടെയും വിജയിക്കാനാവും”

Read more about:
EDITORS PICK