എന്ത് മനോഹരമാണ് അവന്റെ കവര്‍ഡ്രൈവ്, കൈഫിന്റെ മകന്റെ ബാറ്റിങ്ങിനെ പ്രശംസിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍, വീഡിയോ

News Desk December 30, 2017

മുംബൈ: ക്രീസില്‍ നിന്നും വിരമിച്ചെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ സമൂഹമാധ്യമങ്ങളിലെ നിറസാന്നിധ്യമാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുള്‍ക്കര്‍, വീരേന്ദ്ര സേവാഗ്, എന്നിവരുടെ ട്വിറ്റുകള്‍ എല്ലാം ആരാധകര്‍ ആഘോഷമാക്കാറുണ്ട്. അത്തരത്തില്‍ ഒരു ട്വിറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്.

ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഫീല്‍ഡര്‍മാരിലൊരാളായ മുഹമ്മദ് കൈഫിന്റെ മകന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംസാര വിഷയം. ഗെയിം പ്ലാറ്റ്ഫോമായ സ്മാഷില്‍ കൈഫിന്റെ മകന്‍ ബാറ്റ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുള്‍ക്കറാണ്.

വീഡിയോ പങ്കുവെച്ചതോടൊപ്പം നല്ല ക്യാപ്ഷന്‍ നല്‍കാനും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ മറന്നില്ല. അതിമനോഹരമായി ജൂനിയര്‍ കൈഫ് പന്തിനെ കവര്‍ഡ്രൈവ് ചെയ്യുന്നു എന്നായിരുന്നു സച്ചിന്റെ ട്വീറ്റ്.

‘ജൂനിയര്‍ കൈഫ് അതിമനോഹരമായി കവര്‍ഡൈവിലൂടെ പന്ത് അടിച്ചുവിടുന്നു. കളി തുടര്‍ന്നു കൊണ്ടിരിക്കൂ..’

37 കാരനായ കൈഫ് ഗാംഗുലി നയിച്ച ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു. യുവരാജിനൊപ്പം ചേര്‍ന്ന് ടീമില്‍ മികച്ച ഫീല്‍ഡിംഗ് പ്രകടനം കാഴ്ചവെച്ച താരം കൂടിയാണ് മുഹമ്മദ് കൈഫ്.

വീഡിയോ കാണാം:

 

Read more about:
EDITORS PICK