ഖത്തർ സെൻട്രൽ ജയിലിലെ ഇന്ത്യൻ തടവുകാരുടെ കണക്കുകൾ ഞെട്ടിക്കുന്നത്

Pavithra Janardhanan January 1, 2018

ദോഹ: ഖത്തർ സെൻട്രൽ ജയിലിലെ ഇന്ത്യൻ തടവുകാരുടെ കണക്കുകൾ പുറത്തു വിട്ട് ഇന്ത്യൻ എംബസി. ഖത്തറില്‍ സെന്‍ട്രല്‍ ജയിലില്‍ 196 ഇന്ത്യക്കാരും, നാടുകടത്തല്‍ കേന്ദ്രത്തില്‍ 82 ഓളം പേരും ഉണ്ടെന്നാണ് ഇന്ത്യന്‍ എംബസി പുറത്തു വിട്ടിരിക്കുന്നത്.

ഇന്ത്യന്‍ എംബസിയുടെ പ്രതിമാസ ഓപ്പണ്‍ ഹൗസിലാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഇത്തരത്തില്‍, ജയിലിലും നാടുകടത്തല്‍ കേന്ദ്രങ്ങളിലുമായി കഴിയുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ തിരക്കുന്നതിന് എംബസിയില്‍ നിന്നുള്ള സംഘം ഇരുസ്ഥലങ്ങളും സന്ദർശിച്ചതായും അതിന്റെ അടിസ്ഥാനത്തിലാണ് കണക്കുകൾ വെളിപ്പെടുത്തിയതെന്നും എംബസി അധികൃതര്‍ വ്യക്തമാക്കി.

ജനുവരി മുതല്‍ ഡിസംബര്‍ വരെ നടത്തിയ പന്ത്രണ്ട് പ്രതിമാസ ഓപ്പണ്‍ ഹൗസുകളിലായി ലഭിച്ച 66 പരാതികളില്‍ 56 എണ്ണം ഇതുവരെ പരിഹരിച്ചു കഴിഞ്ഞു.

നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് സ്വദേശത്തേക്ക് മടങ്ങുന്നതിനായി ഡിസംബറില്‍ 64 അടിയന്തര സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതിരുന്ന 19 പേര്‍ക്ക് വിമാന ടിക്കറ്റും വിതരണം ചെയ്തു.

Read more about:
RELATED POSTS
EDITORS PICK
SPONSORED