ബ്ലാസ്റ്റേഴ്സിന് നാണംകെട്ട തോൽവി

Pavithra Janardhanan January 1, 2018

കൊച്ചി: കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സിന് നാണംകെട്ട തോൽവി സമ്മാനിച്ച്‌ ബെംഗളൂരു. മൂന്ന് ഗോള്‍ പിറന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബെംഗളൂരു എഫ്.സി കേരള ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചത്.

ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം അറുപതാം മിനിറ്റില്‍ ഇന്ത്യന്‍ താരം സുനില്‍ ഛേത്രി നേടിയ പെനാല്‍റ്റിയിലൂടെയാണ് ബംഗളൂരു ആദ്യ ഗോള്‍ സ്വന്തമാക്കിയത്.

പിന്നീട് ഗോള്‍ മടക്കാന്‍ കേരളം കിണഞ്ഞു ശ്രമിച്ചെങ്കിലും വിജയിക്കാനായില്ല. ഇഞ്ചുറി ടൈമില്‍ രണ്ടാമത്തെയും മൂന്നാമത്തെയും ഗോളുകള്‍ സ്വന്തമാക്കി ബംഗളൂരു വിജയം ഉറപ്പിക്കുകയായിരുന്നു. മിക്കുവിന്റെ വകയായിരുന്നു ഇരു ഗോളുകളും.

Tags: ,
Read more about:
RELATED POSTS
EDITORS PICK
SPONSORED