വാട്സാപ്പ് തകർന്നു ..!

Pavithra Janardhanan January 1, 2018

ന്യൂയോര്‍ക്ക്: പുതുവർഷ സന്ദേശങ്ങൾ ലക്ഷക്കണക്കിനാളുകൾ ഒരുമിച്ചു അയക്കാൻ ശ്രമിച്ചതിനെ തുടർന്ന് വാട്സാപ്പ് തകർന്നു. യൂറോപ്പിലും നോര്‍ത്ത്, സൗത്ത് അമേരിക്കയിലുമാണ് വാട്ട്സ് ആപ്പ് കൂടുതല്‍ പ്രശ്നമുണ്ടാക്കിയത്.

അർദ്ധ രാത്രിയോടെ വാട്സ് ആപ്പിന്റെ പ്രവർത്തനം നിലക്കാൻ സാധ്യത ഉണ്ടെന്നു കമ്പനി മുന്നറിയിപ്പ് നൽകിയിരുന്നു. വാട്ട്സ് ആപ്പ് ഡൗണ്‍ എന്ന ഹാഷ്ടാഗുമായി കഴിഞ്ഞ രാത്രിയില്‍ ആയിരക്കണക്കിനാളുകളാണ് ട്വിറ്ററിലെത്തിയത്.

ഉപഭോക്താക്കള്‍ക്കുണ്ടായ അസൗകര്യത്തില്‍ കമ്പനി ക്ഷമ പറഞ്ഞു. സേവനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി.

Tags:
Read more about:
EDITORS PICK