ഐ ഒ എസ് ഉപഭോക്താക്കള്‍ക്ക് സന്തോഷ വാർത്ത!

Pavithra Janardhanan January 2, 2018

കൊച്ചി: മൈ ജിയോ ആപ്പില്‍ ഇനിമുതല്‍ പേയ്മെന്റുകള്‍ എളുപ്പത്തില്‍ ചെയ്യാം. മൈ ജിയോ ആപ്പ്ളിക്കേഷന്റെ പുതിയ പതിപ്പിലൂടെയാണ് ഉപഭോക്താക്കൾക്ക് ഇത് ലഭ്യമാകുന്നത്. ഈ ആപ്പ്ളിക്കേഷനിലൂടെ ഉപഭോക്താക്കള്‍ക്ക് പേറ്റിഎം അല്ലെങ്കില്‍ ജിയോമണി വാലറ്റ് അക്കൗണ്ടുകളില്‍ നിന്നു തന്നെ പേയ്മെന്റുകള്‍ നടത്താം.

ഐ ഒ എസ് ഉപഭോക്താക്കള്‍ക്കാണ് പുതിയ സവിശേഷതകള്‍ ലഭ്യമാകുക.അപ്ഡേറ്റ് ചെയ്ത മൈ ജിയോ ആപ്പില്‍ പേറ്റിഎമ്മും ജിയോമണിയും ലിങ്ക് ചെയ്തതിനാല്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പോസ്റ്റ് പെയ്ഡ്, പ്രീ പെയ്ഡ് അക്കൗണ്ടുകള്‍ അവരുടെ വാലറ്റ് അക്കൗണ്ടുകളില്‍ നിന്നും നേരിട്ട് അടയ്ക്കാവുന്നതാണ്.

മാത്രമല്ല ഓട്ടോ പേയ്മെന്റ് നടത്താനായി ഉപഭോക്താക്കള്‍ക്ക് ജിയോ ഓട്ടോ പേ സജ്ജീകരിക്കാനും കഴിയും.മൈജിയോ ആപ്പ് ആന്‍ഡ്രോയിഡ് വേര്‍ഷനില്‍ ‘ഹലോജിയോ വോയിസ് അസിസ്റ്റന്റ് ഇന്റഗ്രേഷന്‍’ അപ്ഡേറ്റും ലഭിച്ചു.

വോയിസ് അസിസ്റ്റന്റ് ഉപയോഗിച്ച്‌ മ്യൂസിക് പ്ലേബാക്ക്, ബില്‍ പേയ്മെന്റ്, മൊബൈല്‍ റീച്ചാര്‍ജ്ജ് എന്നിവയും ചെയ്യാം. മൈജിയോ ആപ്ലിക്കേഷന്റെ പുതിയ പതിപ്പില്‍ നിന്നും ഉപകരണങ്ങള്‍ നിയന്ത്രിക്കാൻ ഉപഭോക്താക്കള്‍ ജിയോഫൈബര്‍ അല്ലെങ്കില്‍ ജിയോഫൈ നെറ്റ് വർക്കിലേക്ക് ഐഓഎസ് ഉപകരണങ്ങള്‍ ചേർക്കണം.

അതെ സമയം മൈജിയോ ആപ്പിന്റെ വേര്‍ഷന്‍ നമ്ബര്‍ 4.0.04ല്‍ ജിയോ ഉപഭോക്താക്കള്‍ക്ക് 399 രൂപയ്ക്ക് ജിയോ ധന്‍ ധനാ ധന്‍ ഓഫര്‍ ലഭിക്കുന്നു. കൂടാതെ 70 ദിവസത്തെ കാലാവധിയില്‍ പ്രമോഷണല്‍ ഓഫറായ 70ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയിസ് കോളും ലഭിക്കുന്നു.മൈജിയോ ആപ്പില്‍ അടുത്തിടെ നിരവധി സവിശേഷതകള്‍ അവതരിപ്പിച്ചിരുന്നു.

Tags: ,
Read more about:
RELATED POSTS
EDITORS PICK
SPONSORED