ഉത്തരകൊറിയയുമായി ചര്‍ച്ചയാകാമെന്ന് ദക്ഷിണ കൊറിയ; നല്ലതെന്ന് ലോകരാജ്യങ്ങള്‍

News Desk January 2, 2018

സിയോള്‍: ഉത്തരകൊറിയയുമായി ചര്‍ച്ചയ്ക്ക് തയ്യാറെടുത്ത് ദക്ഷിണ കൊറിയ. ജനുവരി ആദ്യവാരം ചര്‍ച്ച നടത്തുമെന്ന് ദക്ഷിണ കൊറിയ അറിയിച്ചു.

വരാനിരിക്കുന്ന ശീതകാല ഒളിമ്പിക്‌സില്‍ ഉത്തരകൊറിയന്‍ താരങ്ങളെ പങ്കെടുപ്പിക്കുന്നതു സംബന്ധിച്ചാണ് ചര്‍ച്ചയെന്നാണ് ഉന്നതതല വൃത്തങ്ങള്‍ അറിയിച്ചത്. ദക്ഷിണകൊറിയയില്‍ വച്ച് നടക്കുന്ന ശീത ഒളിമ്പിക്‌സില്‍ ഉത്തരകൊറിയന്‍ താരങ്ങളെ പങ്കെടുപ്പിക്കുമെന്ന് കിം ജോങ് ഉന്‍ വ്യക്തമാക്കിയിരുന്നു.

ഇതിനുപിന്നാലെയാണ് ഉത്തരകൊറിയയുമായി ചര്‍ച്ച നടത്താന്‍ ദക്ഷിണ കൊറിയ തയ്യാറായത്. ഉത്തരകൊറിയന്‍ നേതാക്കളുമായി ചേര്‍ന്ന് പാന്‍മുന്‍ജോം നഗരത്തില്‍ വച്ച് കൂടിക്കാഴ്ച നടത്തുമെന്ന് ദക്ഷിണകൊറിയന്‍ എകീകരണ വകുപ്പ് മന്ത്രി ചോ മൈയംഗ് ഗ്യോംഗ് പറഞ്ഞു.

ഒളിമ്പിക്‌സില്‍ ഉത്തരകൊറിയയുടെ പങ്കാളിത്തം സമാധാനവും ഐക്യവും സ്ഥാപിക്കുന്നതിനുള്ള അവസരമാണ് നല്‍കുന്നതെന്നാണ് ലോകനേതാക്കള്‍ അഭിപ്രായപ്പെട്ടത്.

Tags:
Read more about:
EDITORS PICK
ENTERTAINMENT