റെയില്‍വേ തത്കാല്‍ ടിക്കറ്റ്‌ ബുക്കിംഗ് അറിയേണ്ടതെല്ലാം

News Desk January 3, 2018

താത്കാല്‍ ട്രെയിന്‍ ബുക്കിങ് എപ്പോള്‍ ചെയ്യണം? ചാര്‍ജ് എങ്ങനെ? എങ്ങനെ റദ്ദാക്കി പണം റീഫണ്ട് ചെയ്യാം? എല്ലാത്തിനുമുളള ഉത്തരം ഇതിലുണ്ട്‌. ട്രെയിന്‍ ടിക്കറ്റുകള്‍ മുന്‍കൂറായി റിസര്‍വ്വ് ചെയ്യുന്നതിനായി ഇന്ത്യന്‍ റെയില്‍വേ 1997ല്‍ അവതരിപ്പിച്ച പദ്ധതിയാണ് താത്കാല്‍ ടിക്കറ്റ് ബുക്കിങ്. .താത്കാല്‍ ക്വോട്ടയ്ക്കുളള ടിക്കറ്റുകള്‍ റെയില്‍ വേ കൗണ്ടറില്‍ ബുക്ക് ചെയ്യാം. താത്കാല്‍ ടിക്കറ്റുകള്‍ ഐആര്‍സിടിസി വഴി ഓണ്‍ലൈനായും ബുക്ക് ചെയ്യാവുന്നതാണ്. ഇത് റെയില്‍ വേയ്ക്കായി ഇ- ടിക്കറ്റ് ബുക്ക് ചെയ്യുന്ന സൗകര്യം ലഭ്യമാക്കുന്നു. താത്കാല്‍ വിന്‍ഡോ തുറന്നാല്‍ താത്കാല്‍ ട്രെയിന്‍ ടിക്കറ്റ് ബള്‍ക്ക് ആയി ബുക്ക് ചെയ്യപ്പെടും. താത്കാല്‍/ പ്രീമിയം താത്കാല്‍ ക്വോട്ട തെരഞ്ഞെടുക്കുന്നതിന് മുന്‍പായി ജനറല്‍ ക്വോട്ടയില്‍ ടിക്കറ്റ് ലഭ്യമാണോ എന്ന് പരിശോധിക്കാന്‍ ഐആര്‍സിടിസി നിര്‍ദേശിക്കുന്നു.

10 പോയിന്റില്‍ താത്കാല്‍ ടിക്കറ്റ് ബുക്കിങ് നിയമങ്ങള്‍ നോക്കി മനസിലാക്കാം;

1.വണ്ടി പുറപ്പെടുന്നതിന് ഒരുദിവസം മുമ്പാണ് തത്കാൽടിക്കറ്റ് നൽകുന്നത്. രാവിലെ പത്തിന് എ.സി ടിക്കറ്റും, പതിനൊന്ന് മുതൽ സ്ലീപ്പർ ടിക്കറ്റ് നൽകിത്തുടങ്ങും. ഉദാഹരണം പറഞ്ഞാല്‍ ആറാം തിയതിയാണ് നിങ്ങള്‍ക്ക് യാത്ര പോകണ്ടതെങ്കില്‍ അഞ്ചാം തീയതി പത്ത് മണിക്ക് അഡ്വാവാന്‍സായി എസി ക്ലാസ് ബുക്ക് ചെയ്യാം പതിനൊന്ന് മണിയ്ക്കാണെങ്കില്‍ നോണ്‍ എസി ടിക്കറ്റും എടുക്കാന്‍ കഴിയും.

2.തത്കാൽ ടിക്കറ്റ് ബുക്കിങിനായി പി എൻ ആർ ആറിന് പരമാവധി നാല് യാത്രക്കാർക്ക് ബുക്ക് ചെയ്യാം.

3. തത്കാല്‍ ടിക്കറ്റ് ബുക്കിങ് ചാര്‍ജ് നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത് സെക്കന്റ് ക്ലാസ് യാത്രയുടെ 10 ശതമാനവും. മറ്റ് എല്ലാ ക്ലാസ് യാത്രയുടെ 30 ശതമാനവുമാണ്.

റെയിവേ വെബിസൈറ്റിലെ നിരക്കു കണക്കുകള്‍ ഇങ്ങനെ;

 

 

 

 

 

 

 

 

4. തത്കാൽ ടിക്കറ്റ് റദ്ദാക്കിയതിന് റീഫണ്ട് നൽകില്ല.

5. ചാർട്ടുകളുടെ അന്തിമ തയ്യാറെടുപ്പിനായി എപ്പോൾ വേണമെങ്കിലും ആര്‍എസി അല്ലെങ്കിൽ വെയിറ്റിങ് ലിസ്റ്റ്‌ ടിക്കറ്റ് ഉടമയ്ക്കായി സ്ഥിരീകരിക്കപ്പെട്ട സംവരണം നൽകിയിട്ടുണ്ടെങ്കിൽ അത്തരമൊരു തത്കാൽ ടിക്കറ്റ് സ്ഥിരീകരിച്ചതായി കണക്കാക്കും. 

6. വെയിറ്റ്‌ലിസ്റ്റഡ് താല്‍ക്കാല്‍ ടിക്കറ്റ്‌ യാത്ര പുറപ്പെടുന്നതിന് 30 മിനിറ്റ് മുന്‍പ് നിങ്ങള്‍ക്ക് താല്‍കാല്‍ ടിക്കറ്റ് റദ്ദാക്കി റീഫണ്ട് നടത്താന്‍ കഴിയും അതിന് ഐആര്‍സിടിസിയുടെ വെബിസൈറ്റായ irctc.co.in. ഉപയോഗിക്കാം.

7. ട്രെയിന്‍ 3മണിക്കൂര്‍ വൈകിയാലോ എടുക്കാന്‍ വൈകിയാലോ വെറെ റൂട്ട് തിരിച്ച് ട്രെയിന്‍ വിട്ടാലോ യാത്രക്കാരന് ഇതില്‍ സംതൃപ്തിയില്ലെങ്കില്‍ താത്കാല്‍ സ്‌കീം വഴി നിങ്ങള്‍ക്ക് ടിക്കറ്റിനായി മുടക്കിയ തുക തിരികെ മേടിക്കാവുന്നതാണ്.

8.താത്കാല്‍ ടിക്കറ്റ് എടുത്ത യാത്രക്കാരന് അല്ലെങ്കില്‍ യാത്രക്കാരിക്ക് ചില കാരണങ്ങള്‍ കൊണ്ട്‌ യാത്ര ചെയ്യാന്‍ കഴിയില്ലെങ്കില്‍ ടിക്കറ്റ് ഡെപ്പോസിറ്റ് റെസീപ്റ്റ്(TDR) ഫയല്‍ തിരികെ തല്‍കി ഐആര്‍സിടിസി വെബ്‌സൈറ്റില്‍ കാരണം വ്യക്തമാക്കിയ ശേഷം റിഫണ്ടിന് അപേക്ഷിക്കാം.

9.തത്കാല്‍ ടിക്കറ്റിന് ഒന്നിലധികം യാത്രക്കാര്‍ക്ക് യാത്ര ചെയ്യുമ്പോള്‍, തത്കാല്‍ റിസര്‍വേഷന്‍, മറ്റുള്ളവരെ കാത്തിരിപ്പ് പട്ടികയില്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കില്‍, യാത്രക്കാര്‍ക്ക് പൂര്‍ണമായ റീഫണ്ട് ലഭിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ട്രെയിന്‍ പുറപ്പെടുന്നതിന് മുപ്പത് മിനുട്ട് മുമ്പ് ടിക്കറ്റ് റദ്ദാക്കിയിരിക്കണം. ഇതിനും ഐആര്‍സിടിസി വെബ്‌സൈറ്റ് ഉപയോഗിക്കാം.

10.തത്കാൽ ടിക്കറ്റ് ബുക്കിംഗിൽ ഇളവ് അനുവദനീയമല്ല.

റെയില്‍ വേയുടെ വ്യാജ താത്കാല്‍ ടിക്കറ്റ് ഉണ്ടാക്കി പണം തട്ടിയ സിബിഐ സൈബര്‍ വിദഗ്ധനെ സിബിഐ തന്നെ പൊക്കി; സംഭവം ഡല്‍ഹിയില്‍

Read more about:
EDITORS PICK