വീട്ടിലിരുന്നും മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കാം

Pavithra Janardhanan January 4, 2018

രാജ്യത്ത് മൊബൈല്‍ സിമ്മുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയ്യതി അടുക്കെ പുതിയ തീരുമാനവുമായി കേന്ദ്രം. വീട്ടിലിരുന്നും ആധാറുമായി ബന്ധിപ്പിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിരിക്കുകയാണ് ഇപ്പോള്‍.

ടെലികോം ഉപഭോക്താക്കൾ ഒരു നമ്പറിലേക്ക് വിളിച്ചു ശരിയായ വിവരങ്ങള്‍ നല്‍കിയാല്‍ ആധാറുമായി ലിങ്ക് ചെയ്യാന്‍ ഉള്ള സംവിധാനമാണിത്. ഐ വി ആര്‍ സേവനം ഉപയോഗിച്ചാണ് ഇത് നടപ്പിലാക്കുന്നത്. വളരെ ലളിതമായി ഇത് വഴി ആധാറുമായി മൊബൈൽ നമ്പർ ബന്ധിപ്പിക്കാം.നിങ്ങൾ 14546 എന്ന ടോള്‍ ഫ്രീ നമ്പറിൽ വിളിക്കുക. അതിനു ശേഷം താഴെ തന്നിട്ടുള്ള പ്രോസസ്സുകൾ കൂടി ചെയ്യുകയാണേൽ നിങ്ങളുടെ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കുവാൻ സാധിക്കും.

1 ) 14546 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുക.തുടർന്ന് നാഷണാലിറ്റി ഏതെന്നു ചോദിക്കും.ഇന്ത്യക്കാരനാണോ അതോ എൻ ആർ ഐ ആണോ എന്നീ രണ്ടു ഓപ്ഷനുകൾക്ക് കൃത്യമായ ഉത്തരം നൽകുക.

2 ) മൊബൈൽ നമ്പർ ആധാർ കാർഡുമായി ലിങ്ക് ചെയ്യുന്നതിനായി 1 അമർത്തുക.

3 )അതിനു ശേഷം നിങ്ങളുടെ ആധാർ നമ്പർ നൽകുക.സ്ഥിരീകരണത്തിനായി 1 അമർത്തുക.

4 )ശേഷം നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഒരു ഒ.ടി.പി ലഭിക്കും.

5 ) ഇനി നിങ്ങൾ നിങ്ങളുടെ മൊബൈൽ നമ്പർ അമർത്തുക.

6 ) തുടർന്ന് ആധാർ ഡാറ്റാബേസിൽ  നിന്നും നിങ്ങളുടെ പേര് മറ്റു വിവരങ്ങൾ എടുക്കാൻ നിങ്ങളുടെ പ്രൊവൈഡർക്ക് അനുവാദം നൽകുക.

7 ) തുടർന്ന് ഐ വി ആർ നിങ്ങളുടെ മൊബൈൽ നമ്പരിന്റെ അവസാനത്തെ നാലു ഡിജിറ്റ് നമ്പർ നൽകുന്നു.നിങ്ങൾ ശരിയായ നമ്പർ തന്നെ അല്ലെ നൽകിയതെന്ന് ഒന്ന് കൂടി ഉറപ്പു വരുത്താൻ വേണ്ടിയാണിത്.

8 ) ശരിയായ മൊബൈൽ നമ്പർ ആണെങ്കിൽ നിങ്ങളുടെ മൊബൈൽ നമ്പറിൽ എസ് എം എസ് മുഖേന ലഭിച്ച ഒ ടി പി ടൈപ്പ് ചെയ്യുക.

9 ) ആധാർ -മൊബൈൽ നമ്പർ റെവെരിഫിക്കേഷൻ പ്രോസസ്സ് പൂർണ്ണമാക്കുന്നതിനു വേണ്ടി നിങ്ങൾ ഒന്ന് അമർത്തുക.നിങ്ങൾക്ക് വേറെയും മൊബൈൽ നമ്പർ ഉണ്ടെങ്കിൽ രണ്ടു അമർത്തുക.പിന്നീട് ഇതേ പ്രോസസ്സുകൾ ആവർത്തിക്കുക.

ആധാർ മൊബൈൽ നമ്പർ റീ വെരിഫിക്കേഷന് വേണ്ടി ലഭിക്കുന്ന ഒ ടി പിക്ക് 30 മിനിറ്റ് മാത്രമേ വാലിഡിറ്റി ഉണ്ടാകൂ..അതുകൊണ്ടു തന്നെ നിശ്ചിത സമയത്തിനുള്ളിൽ എല്ലാ പ്രോസസും പൂർത്തിയാക്കുക. കോർപ്പറേറ്റ് പ്ലാൻ ഉള്ള സബ്സ്ക്രൈബേർസ് റീ വെരിഫിക്കേഷൻ പ്രോസസ്സിനു വിധേയമാകേണ്ടതില്ല.

ഇതുവരെ എയർടെൽ ഐഡിയ വൊഡാഫോൺ പ്രൊവൈഡറുകൾ ഈ സേവനം ആക്ടിവേറ്റ് ചെയ്തിട്ടുണ്ട്.

ജിയോ സിം എടുക്കുന്നതിനായി ആധാർ നമ്പർ ആവശ്യമായതിനാൽ വീണ്ടും റീ വെരിഫൈ ചെയ്യേണ്ടതില്ല.

എയർ സെല്ലിന് ഇതുവരെയായിട്ടും ഐ വി ആർ സിസ്റ്റം തുടങ്ങിയിട്ടില്ല. അതുകൊണ്ടു തന്നെ അവർ ഓഫ്‌ലൈൻ സ്റ്റോറുകൾ സമീപിക്കുക.

ഉപഭോക്താക്കൾക്ക് ആധാർ നമ്പർ മൊബൈൽ നമ്പറുമായി ഓൺലൈൻ ആയി ബന്ധിപ്പിക്കുന്നതിനായി ഒരു വെബ്സൈറ്റ് വരുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇതുവരെയായിട്ടും അത്തരമൊരു വെബ്സൈറ്റ് വന്നിട്ടില്ല.

Read more about:
EDITORS PICK
ENTERTAINMENT