കോഹ്ലി ഔട്ട് കംപ്ലീറ്റ്‌ലി! ഇ.എസ്.പി.എന്‍ ക്രിക്കിന്‍ഫോയുടെ ട്വന്റി-20 ടീമില്‍ കോഹ്ലിക്ക് സ്ഥാനമില്ല

News Desk January 4, 2018

2017 ലെ ഏകദിന, ടെസ്റ്റ്, ട്വന്റി-20 ടീമുകള്‍ പ്രഖ്യാപിച്ച് ഇ.എസ്.പി.എന്‍ ക്രിക്കിന്‍ഫോ. താരങ്ങളുടെ പ്രകടനം വിലയിരുത്തിയാണ് ക്രിക്കിന്‍ഫോ തങ്ങളുടെ ഇലവനുകളെ തെരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ക്രിക്കിന്‍ഫോയുടെ ട്വന്റി-20 ടീമില്‍ ഇടം നേടിയിട്ടില്ല എന്നാണ് ഏവരേയും അത്ഭുതപ്പെടുത്തുന്ന കാര്യം. ഇതിനെതിരെ ചോദ്യങ്ങളും ഉയരുന്നുണ്ട്.

ഇന്ത്യന്‍ ഓപ്പണറും, മുംബൈ ഇന്ത്യന്‍സിന്റെ നായകനുമായ രോഹിത് ശര്‍മ്മയാണ് ക്രിക്കിന്‍ഫോയുടെ ട്വന്റി-20 ടീമിനെ നയിക്കുന്നത്. രോഹിതിന് പുറമെ ജസ്പ്രീത് ബുംറയാണ് ടീമില്‍ ഇടം നേടിയ മറ്റൊരു ഇന്ത്യന്‍ താരം. ഇന്ത്യന്‍ നായകനും മിന്നുന്ന ഫോമില്‍ തുടരുന്നതുമായ കോഹ്ലിയെ ടീമില്‍ നിന്നും ഒഴിവാക്കിയ നടപടി ആരാധകരുടെ വിമര്‍ശനങ്ങള്‍ക്കു വിധേയമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

വിന്‍ഡീസിന്റെ വെട്ടിക്കെട്ട് ഓപ്പണര്‍ ക്രിസ് ഗെയിലും ടീമിലില്ല എന്നതും മറ്റൊരു സവിശേഷതയാണ്. വിന്‍ഡീസ് താരം എവിന്‍ ലൂയിസ്, ന്യൂസിലാന്റ് താരം ബ്രണ്ടന്‍ മക്കല്ലം, സൗത്താഫ്രിക്കന്‍ താരം ഹാഷിം അംല, ഇംഗ്ലണ്ട് താരം ജോസ് ബട്ട്ലര്‍, ഓസീസ് താരം ഡാന്‍ ക്രിസ്റ്റിയന്‍, വിന്‍ഡീസിന്റെ തന്നെ താരങ്ങളായ കിറോണ്‍ പൊള്ളാര്‍ഡ്, സുനില്‍ നരേന്‍, അഫ്ഗാനിസ്ഥാന്റെ ബ്രേക്ക് ഔട്ട് സ്റ്റാര്‍ റാഷിദ് ഖാന്‍, പാകിസ്ഥാന്‍ താരം ഹസന്‍ അലി, എന്നിവരാണ് ടീമിലെ മറ്റ് താരങ്ങള്‍.

 

 

 

 

 

 

 

 

 

 

 

 

 

അതേസമയം, ഏകദിന ടീമിന്റെ നായകന്‍ വിരാട് കോഹ്ലി തന്നെയാണ്. വിരാടിന് പുറമെ ഹാര്‍ദ്ദിക് പാണ്ഡ്യ, ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരും ഏകദിന ടീമിലുണ്ട്. ടെസ്റ്റ് ടീമിനെ നയിക്കുന്നത് ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്താണ്. ഇന്ത്യന്‍ നായകന്‍ വിരാടും ഓപ്പണര്‍ ചേതേശ്വര്‍ പൂജാരെയും ടീമില്‍ ഇടം നേടിയിട്ടുണ്ട്.

Read more about:
EDITORS PICK