പുതിയ ഡാറ്റാപാക്കുകൾ അവതരിപ്പിച്ച് എയർടെൽ

Pavithra Janardhanan January 4, 2018

കൊച്ചി: എയർടെൽ അവരുടെ ഏറ്റവും പുതിയ ഡാറ്റ പായ്ക്കുകള്‍ അവതരിപ്പിച്ചു . ഒരു ചെറിയ ഡാറ്റ ഓഫര്‍ ആണ് എയര്‍ടെല്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.

2017ന്റെ അവസാനത്തില്‍ മുന്‍ നിരയില്‍ എത്താന്‍ ടെലികോം കമ്ബനികള്‍ തമ്മില്‍ മത്സരിക്കുകയാണ്. 49 രൂപയുടെ റീച്ചാര്‍ജില്‍ ആണ് എയർട്ടലിന്റെ ഈ ഓഫറുകള്‍ ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നത് .

1 ജിബിയുടെ ഡാറ്റ ഒരു ദിവസത്തെ വാലിഡിറ്റിയിലാണ് 49 രൂപയുടെ റീച്ചാര്‍ജില്‍ എയര്‍ടെല്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത്.അതേസമയം ജിയോ നേരത്തെ പുറത്തിറക്കിയ 52 രൂപയുടെ പായ്ക്കിന് സമാനമായ ഒരു ഓഫര്‍ ആണ് നിലവില്‍ എയര്‍ടെലും പുറത്തിറക്കിയിരിക്കുന്നത് .

എന്നാല്‍ ജിയോ നൽകുന്ന 52 രൂപയുടെ റീച്ചാര്‍ജില്‍ ഉപഭോതാക്കള്‍ക്ക്  1.05 ജിബിയുടെ 4 ജി ഡാറ്റ ലഭിക്കുന്നു. മാത്രമല്ല ഇതിന്റെ വാലിഡിറ്റി  ലഭിക്കുന്നത് 7 ദിവസത്തേക്കാണ്.കൂടാതെ ഈ പായ്ക്കുകളില്‍ അണ്‍ലിമിറ്റഡ് കോളുകളും സാധ്യമാകുന്നു .

അത് കൂടാതെ എയര്‍ടെല്‍ പുതിയ രണ്ടു ഓഫര്‍കൂടി പുറത്തിറക്കിയിരിക്കുന്നു. ഈ ഓഫറുകള്‍ നിങ്ങള്‍ക്ക് മൈ എയര്‍ടെല്‍ ആപ്ലികേഷന്‍ വഴി ആക്ടിവേറ്റ് ചെയ്യാവുന്നതാണ്

Read more about:
EDITORS PICK