ട്രംപ് വാക്ക് പാലിച്ചു; ഇനി അമേരിക്കയുടെ സാമ്പത്തിക സഹായം പാക്കിസ്ഥാന്‌ കിട്ടില്ല

News Desk January 5, 2018

വാ​ഷിം​ഗ്ട​ണ്‍: പാ​ക്കി​സ്ഥാ​നു വ​ർ​ഷാ​വ​ർ​ഷം ന​ൽ​കി​യി​രു​ന്ന സാമ്പത്തികസഹായം അ​മേ​രി​ക്ക നി​ർ​ത്ത​ലാ​ക്കി. 25.5 കോ​ടി ഡോ​ള​റി​ന്‍റെ (ഏ​ക​ദേ​ശം 1630 കോ​ടി​രൂ​പ) സ​ഹാ​യ​മാ​ണു യു​എ​സ് താ​ൽ​ക്കാ​ലി​ക​മാ​യി ത​ട​ഞ്ഞു​വ​ച്ച​ത്.

ത​ട​ഞ്ഞു​വ​ച്ച പ​ണ​ത്തി​ൽ 2016ലെ 255 ​ദ​ശ​ല​ക്ഷം ഡോ​ള​റി​ന്‍റെ സൈ​നി​ക സ​ഹാ​യ​വും (എ​ഫ്എം​എ​ഫ്), സൗ​ഹൃ​ദ​രാ​ജ്യ​ങ്ങ​ൾ​ക്ക് പ്ര​തി​രോ​ധ വ​കു​പ്പ് ന​ൽ​കു​ന്ന 2017ലെ 900 ​ദ​ശ​ല​ക്ഷം ഡോ​ള​റി​ന്‍റെ സ​ഹാ​യ​വും ഉ​ൾ​പ്പെ​ടും. ഭീ​ക​ര സം​ഘ​ട​ന​ക​ൾ​ക്കെ​തി​രെ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തു​വ​രെ പ​ണം ന​ൽ​കേ​ണ്ടെ​ന്നാ​ണ് തീ​രു​മാ​നം.

സാമ്പത്തിക സഹായം കൈ​പ്പ​റ്റി അ​മേ​രി​ക്ക​ൻ സ​ർ​ക്കാ​രു​ക​ളെ പാ​ക്കി​സ്ഥാ​ൻ വി​ഡ്ഢി​ക​ളാ​ക്കു​ക​യാ​യി​രു​ന്നെ​ന്നു പു​തു​വ​ർ​ഷ​ത്തെ ആ​ദ്യ ട്വീ​റ്റി​ൽ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ 15 വ​ർ​ഷ​ക്കാ​ല​ത്തു 3300 കോ​ടി ഡോ​ള​റി​ന്‍റെ (ഏ​ക​ദേ​ശം 2,10,820 കോ​ടി​രൂ​പ) സാ​ന്പ​ത്തി​ക​സ​ഹാ​യം സ്വീ​ക​രി​ച്ച് അ​മേ​രി​ക്ക​ൻ സ​ർ​ക്കാ​രി​നെ പാ​ക്കി​സ്ഥാ​ൻ വി​ഡ്ഢി​ക​ളാ​ക്കി. പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നു നു​ണ​യും വ​ഞ്ച​ന​യു​മ​ല്ലാ​തെ അ​മേ​രി​ക്ക​യ്ക്ക് ഒ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. അ​ഫ്ഗാ​നി​ൽ ഞ​ങ്ങ​ൾ വേ​ട്ട​യാ​ടി​യ ഭീ​ക​ര​ർ​ക്ക് അ​വ​ർ സു​ര​ക്ഷി​ത​താ​വ​ളം ഒ​രു​ക്കി, ഇ​നി ഇ​ല്ല; ട്രം​പ് ട്വീ​റ്റ് ചെ​യ്തു.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ അ​മേ​രി​ക്ക​യു​ടെ ദ​ക്ഷി​ണേ​ഷ്യ​ൻ ന​യം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഭീ​ക​ര​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വേ​ണ്ട​വി​ധം സ​ഹ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ പാ​ക്കി​സ്ഥാ​നെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു ട്രം​പ് അ​ന്നു മു​ന്ന​റി​യി​പ്പു ന​ല്കി​യി​രു​ന്നു.

ഭീ​ക​ര​വി​രു​ദ്ധ​പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കാ​ത്ത​തി​നാ​ൽ പാ​ക്കി​സ്ഥാ​നു ന​ല്കി​യി​രു​ന്ന സാ​ന്പ​ത്തി​ക സ​ഹാ​യം വെ​ട്ടി​ക്കു​റ​യ്ക്കാ​ൻ അ​മേ​രി​ക്ക തീ​രു​മാ​നി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

ഇ​തി​നു മു​ന്നോ​ടി​യാ​യി 22.5 കോ​ടി ഡോ​ള​റി​ന്‍റെ സ​ഹാ​യം ത​ട​ഞ്ഞു​വ​ച്ചി​രു​ന്നു. ട്രം​പ് അ​ധി​കാ​രം ഏ​റ്റെ​ടു​ത്ത​ശേ​ഷം യു​എ​സ്- പാ​ക് ബ​ന്ധ​ത്തി​ൽ വി​ള്ള​ലു​ക​ൾ വീ​ണു. പാ​ക്കി​സ്ഥാ​ൻ ഭീ​ക​ര​രു​ടെ​യും ക​ലാ​പ​ത്തി​ന്‍റെ​യും നാ​ടാ​ണെ​ന്നു ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ ട്രം​പ് പ്ര​സ്താ​വ​ന ന​ട​ത്തി. പാ​ക്കി​സ്ഥാ​നു ന​ല്കി​വ​രു​ന്ന സാ​ന്പ​ത്തി​ക​സ​ഹാ​യം നി​ർ​ത്ത​ലാ​ക്കാ​ൻ അ​മേ​രി​ക്ക ആ​ലോ​ചി​ക്കു​ന്ന​താ​യി ഡി​സം​ബ​റി​ൽ ന്യൂ​യോ​ർ​ക്ക് ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

ഭീ​ക​ര​ർ​ക്കു പാ​ക്കി​സ്ഥാ​ൻ സു​ര​ക്ഷി​ത താ​വ​ള​മൊ​രു​ക്കു​ന്നു​വെ​ന്നു മു​ന്പും ട്രം​പ് ആ​രോ​പി​ച്ചി​ട്ടു​ണ്ട്. പാ​ക്കി​സ്ഥാ​നും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ൽ വി​ള്ള​ൽ വീ​ഴു​ന്ന​ത് അ​വി​ടം മു​ത​ലാ​ണ്. അ​മേ​രി​ക്ക അ​ടു​ത്ത സ​ഖ്യ​ക​ക്ഷി​യെ​പ്പോ​ലെ പ​രി​ഗ​ണി​ച്ചി​രു​ന്ന പാ​ക്കി​സ്ഥാ​നു വ​ലി​യ ധ​ന​സ​ഹാ​യ​മാ​ണു ന​ല്കി​വ​ന്നി​രു​ന്ന​ത്.

Tags:
Read more about:
RELATED POSTS
EDITORS PICK