ഐ.പി.എല്‍ 2018: ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങള്‍ ഇവരൊക്കെ, തിരിച്ചു വരവിനൊരുങ്ങി ചെന്നൈയും, രാജസ്ഥാനും

News Desk January 5, 2018

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഈ വര്‍ഷത്തെ ടീമുകളുടേയും, ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെയും കാര്യത്തില്‍ തീരുമാനമായി. വ്യാഴാഴ്ച മുംബൈയില്‍ നടന്ന ചടങ്ങിലാണ് തീരുമാനങ്ങള്‍ ഉണ്ടായത്. കോഴ വിവാദത്തില്‍ പെട്ട് വിലക്കേര്‍പ്പെടുത്തിയ ചെന്നൈ സൂപ്പര്‍ കിഗ്‌സും, രാജസ്ഥാന്‍ റോയല്‍സും വിലക്കുമാറി വീണ്ടും ടീമുകളുടെ പട്ടികയിലേക്കു തിരിച്ചെത്തി എന്നതാണ് 2018 ഐ.പി.എല്ലിന്റെ സവിശേഷത.

 

 

 

 

 

 

 

 

 

 

 

 

ചെന്നൈ ക്യാപ്റ്റന്‍ ധോണിയേയും, സുരേഷ് റെയ്‌നയേയും, രവിന്ദ്ര ജഡേജയേയും നിലനിര്‍ത്തിയപ്പോള്‍ രാജസ്ഥാന്‍ സ്റ്റീവ് സ്മിത്തിനേയും നിലനിര്‍ത്തി.

 

 

 

 

 

 

 

 

 

 

 

വിരാട് കോഹ്ലിയേ ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും, രോഹിത് ശര്‍മയെ മുംബൈ ഇന്ത്യന്‍സും നിലനിര്‍ത്തി. ഈ വര്‍ഷം താരങ്ങളെ വാങ്ങാനായി ഓരോ ടീമിനും ചിലവഴിക്കാവുന്ന മൂലധനം 80 കോടിയാണ്.

 

 

 

 

 

 

 

 

 

 

 

ഡല്‍ഹി ഋഷഭ പാന്തിനേയും, ക്രിസ് മോറിസിനേയും, ശ്രേയസ് അയ്യരേയും നിലനിര്‍ത്തി. കിഗ്‌സ് ഇലവണ്‍ പഞ്ചാബ് അക്‌സര്‍ പട്ടേലിനേയും, മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മയേയും, ഹാര്‍ദിക് പാണ്ഡ്യയേയും, ജാസ്പിരിറ്റ് ബുംറയേയും നിലനിര്‍ത്തി.

 

 

 

 

 

 

 

 

 

 

 

ബാഗ്ലൂര്‍ എ.ബി.ഡി വില്ല്യേഴ്‌സിനേയും, ക്യാപ്റ്റന്‍ വിരാട് കോഹ്ലിയേയും, സര്‍ഫറസ് ഖാനേയും നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറേയും പേസര്‍ ഭുവനേശ്വര്‍ കുമാറിനേയും നിലനിര്‍ത്തി.

 

 

 

 

 

 

 

 

 

 

 

ഇന്ത്യന്‍ കാപ്റ്റന്‍ വിരാട് കോഹ്ലിയാണ് ഇത്തവണത്തെ ഐ.പി.എല്‍ താരങ്ങളുടെ പട്ടികയിലെ ഏറ്റവും വില കൂടിയ താരം. 17 കോടി രൂപയ്ക്കാണ് ബാഗ്ലൂര്‍ കോഹ്ലിയെ നിലനിര്‍ത്തിയത്.

 

 

 

 

 

 

 

 

 

 

 

15 കോടിരൂപ വീതമാണ് രോഹിത് ശര്‍മയ്ക്കും, എം.എസ്.ധോണിയ്ക്കുമായി മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിഗ്‌സും മുടക്കിയിരിക്കുന്നത്.

Read more about:
EDITORS PICK