ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി​വി​വ​ര​ങ്ങ​ൾ ചോര്‍ത്തുന്നത് ആ​ൻ​ഡ്രോ​യി​ഡ് ബാ​ങ്ക​ർ എ9480! ബാങ്കിങ്‌ ആപ്ലിക്കേഷനുകൾ മാൽവെയർ ഭീഷണിയിൽ

News Desk January 5, 2018

ന്യൂ​ഡ​ൽ​ഹി: ബാ​ങ്കു​ക​ളു​ടെ മൊ​ബൈ​ൽ ആ​പ്പു​ക​ളെ ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ട് രൂ​പ​പ്പെ​ടു​ത്തി​യ പു​തി​യ മാ​ൽ​വെ​യ​ർ ക​ണ്ടെ​ത്തി. ആ​ൻ​ഡ്രോ​യി​ഡ് ബാ​ങ്ക​ർ എ9480 ​എ​ന്ന പേ​രി​ലാ​ണ് മാ​ൽ​വെ​യ​ർ അ​റി​യ​പ്പെ​ടു​ന്ന​ത്. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി​വി​വ​ര​ങ്ങ​ൾ മാ​ൽ​വെ​യ​ർ ചോ​ർ​ത്തു​മെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​യു​ന്ന​ത്.

ഇ​ന്ത്യ​യി​ലെ ഉ​ൾ​പ്പെ​ടെ 232 ബാ​ങ്കിം​ഗ് ആ​പ്ലി​ക്കേ​ഷ​നു​ക​ൾ​ക്കാ​ണ് മാ​ൽ​വെ​യ​ർ ഭീ​ഷ​ണി​യി​ലു​ള്ള​തെ​ന്ന് ക്യു​ക്ക് ഹീ​ൽ സെ​ക്യൂ​രി​റ്റി ലാ​ബ് റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന ബാ​ങ്കു​ക​ളാ​യ എ​സ്ബി​ഐ, എ​ച്ചി​ഡി​എ​ഫ്സി, ഐ​ഡി​ബി​ഐ, ആ​ക്സി​സ് തു​ട​ങ്ങി​യ ബാ​ങ്കു​ക​ൾ​ക്കാ​ണ് ഇ​തി​ന്‍റെ ഭീ​ഷ​ണി​യു​ള്ള​ത്.

തേ​ർ​ഡ് പാ​ർ​ട്ടി സ്റ്റോ​റി​ൽ ഉ​ള്ള വ്യാ​ജ ഫ്ലാ​ഷ് പ്ലെ​യ​ർ ആ​പ്പി​ലൂ​ടെ​യാ​ണ് മാ​ൽ​വെ​യ​ർ വ്യാ​പി​പ്പി​ക്കു​ന്ന​ത്. ലോ​ഗി​ൻ വി​വ​ര​ങ്ങ​ൾ, അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന കോ​ൺ​ടാ​ക്റ്റ് വി​വ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ മാ​ൽ​വെ​യ​ർ ചോ​ർ​ത്തു​മെ​ന്നും ക്യു​ക്ക് ഹീ​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

Read more about:
EDITORS PICK