സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗാര്‍ത്ഥികള്‍ക്കായി അപേക്ഷ ക്ഷണിക്കുന്നു

News Desk January 5, 2018

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്‌പെഷലിസ്റ്റ് കേഡറിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. സ്റ്റേറ്റ് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് വിജ്ഞാപനം പുറപ്പെടുവിച്ചുകൊണ്ടുള്ള വിവരങ്ങള്‍ വന്നത്.

ഇന്ന് മുതലാണ് അപേക്ഷ അയക്കാന്‍ അവസരം. ജനുവരി 28 ആണ് അപേക്ഷ അയക്കാനുള്ള അവസാന തിയതി. ഫെബ്രുവരി 25 ന് ഈ ഒഴിവുകള്‍ നികത്താന്‍ എസ്.ബി.ഐ പരീക്ഷ നടത്തും.

ഡപ്യൂട്ടി മാനേജര്‍ തസ്തികയിലാണ് ഒഴിവുള്ളത്. ജനറല്‍ വിഭാഗത്തില്‍ 26 ഒഴിവും ഒബിസിയില്‍ 13 ഒഴിവും ഉണ്ട്. എസ്.സിയില്‍ ഏഴും എസ് ടിയില്‍ നാലും ഒഴിവുകളാണ്് ഉളളത്.

ഉദ്യോഗാര്‍ത്ഥികള്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ആയിരിക്കണം. ബാങ്ക് ഓഡിറ്റ് മേഖലയില്‍ രണ്ട് വര്‍ഷത്തെ തൊഴില്‍ പരിചയവും അപേക്ഷകരായ ഉദ്യോഗാര്‍ത്ഥികള്‍ക്കു ആവശ്യമാണ്.

ജനറല്‍ വിഭാഗത്തില്‍ 600 രൂപയും സംവരണ വിഭാഗത്തില്‍ 100 രൂപയുമാണ് അപേക്ഷ ഫീസ്.

Read more about:
RELATED POSTS
EDITORS PICK
SPONSORED