വിരുഷ്‌ക ദമ്പതികള്‍ക്കു വിട, ക്രിക്കറ്റും ബോളിവുഡും കോര്‍ത്തിണക്കി പുതിയ പ്രണയകഥയുമായി സോഷ്യല്‍ മീഡിയ, നായികനായകന്മാര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും എല്ലിയും

News Desk January 8, 2018

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കു എക്കാലവും കാമുകിമാരായി മാറാറുള്ളത് ബോളിവുഡ് നടിമാരാണ്. മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയും ബോളിവുഡ് താരം ശര്‍മ്മിളാ ടാഗോറും മുതല്‍ വിരുഷ്‌ക വിവാഹം വരെ നീളുന്നതാണ് ബോളിവുഡിന്റേയും ക്രിക്കറ്റിന്റേയും പ്രണയകഥ.

ആ ലിസ്റ്റിലേക്ക് പുതിയ ഒരു ജോഡി കൂടി പ്രവേശിക്കുകയാണ്. ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍ റൗണ്ടറായ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് പുതിയ കഥാനായകന്‍. നായിക ബോളിവുഡ് താരം എല്ലി എവ്റമും. പോയവാരമായിരുന്നു ഹാര്‍ദ്ദികിന്റെ സഹോദരനും ക്രിക്കറ്റ് താരവുമായ ക്രുണാല്‍ പാണ്ഡ്യയുടെ വിവാഹം. അതിന് മുന്നോടിയായി നടന്ന മെഹന്ദിയില്‍ എല്ലിയും പങ്കെടുത്തിരുന്നു.

 

 

 

 

 

 

 

 

 

 

 

 

ഹാര്‍ദ്ദികിന്റെ കുടുംബത്തോടൊപ്പമുള്ള താരത്തിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്ന ഗോസിപ്പുകള്‍ക്ക് പിന്നില്‍. ബിഗ് ബോസിലൂടെ പ്രശസ്തയായ എല്ലി സ്വീഡോ-ഗ്രീക്ക് വംശജയാണ്. മിക്കി വൈറസ് എന്ന ഹിന്ദി ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. കന്നഡയിലും തമിഴിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് എല്ലി.

Read more about:
RELATED POSTS
EDITORS PICK
SPONSORED