ഇറാനിൽ പ്രൈമറി സ്കൂളുകളിൽ ഇംഗ്ലീഷിന് നിരോധനം

Pavithra Janardhanan January 9, 2018

ഇറാൻ:ഇറാനിൽ പ്രൈമറി സ്കൂളുകളിൽ ഇംഗ്ലീഷിന് നിരോധനം. മുതിർന്ന ഇസ്‌ലാമിക് നേതാക്കളുമായുള്ള ചർച്ചകൾക്ക് ശേഷമാണു തീരുമാനം. ഇംഗ്ലീഷ് വിഷയത്തിന്റെ പ്രാഥമിക പഠനം ഒരു പാശ്ചാത്യ “സാംസ്കാരിക അധിനിവേശത്തി ലേക്ക്” വഴി തുറക്കുമെന്ന്  ഇസ്ലാമിക നേതാക്കൾ മുന്നറിയിപ്പ് നൽകിയിരുന്നു.

സർക്കാർ,സർക്കാർ ഇതര പ്രൈമറി സ്കൂളുകളിൽ ഔദ്യോഗിക പാഠ്യപദ്ധതിയിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് ഭരണകൂടത്തിന്റെ നിയമങ്ങളും ചട്ടങ്ങൾക്കുമെതിരെയാണെന്നും സംസ്ഥാനതല ഹൈസ്കൂൾ കൗൺസിലിന്റെ തലവൻ മെഹ്ദി നാവിദ്-ആദം വ്യക്തമാക്കി.

പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ലക്‌ഷ്യം വിദ്യാർത്ഥികളിൽ ഇറാനിയൻ സംസ്ക്കാരത്തിന്റെ അടിത്തറ നിർമ്മിക്കലാണ് എന്ന് കരുതുന്നതിനാലാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ഇംഗ്ലീഷ് ഭാഷ പ്രൈമറി സ്കൂളുകളിൽ പഠിപ്പിക്കുമ്പോൾ പാശ്ചാത്യ സംസ്കാരത്തിന്റെ സാംസ്‌കാരിക അധിനിവേശമാണ് ഉണ്ടാകുവെന്നും അതിനാലാണ് നിരോധിച്ചതെന്നുമാണ് വിശദീകരണം.മാത്രമല്ല പാഠ്യ പദ്ധതിയിൽ അല്ലാത്ത ഇംഗ്ലീഷ് ക്‌ളാസ്സുകളും തടഞ്ഞു വെക്കും.

ഇറാനിൽ സാധാരണയായി ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുന്നത് 12 ,14 വയസുകളിലാണ്.എന്നാൽ ചില പ്രൈമറി സ്കൂളുകളിൽ ഈ വയസിനു താഴെയുള്ള കുട്ടികൾക്കും ഇംഗ്ലീഷ് ക്‌ളാസ്സുകൾ നൽകാറുണ്ട്. മാത്രമല്ല ചില കുട്ടികൾ അവരുടെ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞാലും ഭാഷ പഠിക്കുന്നതിനായി സ്വകാര്യ സ്ഥാപനങ്ങളിൽ പോകാറുണ്ട്.

Read more about:
RELATED POSTS
EDITORS PICK