കപ്പത്തോട്ടത്തിൽ കഞ്ചാവ് ചെടികൾ!മലപ്പുറത്ത് എക്‌സൈസ് പിടികൂടിയത് പൂത്തു വിളഞ്ഞു പാകമെത്തിയ കഞ്ചാവ് ചെടികൾ

Pavithra Janardhanan January 9, 2018

മലപ്പുറം: കപ്പത്തോട്ടത്തിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി.തിരൂർ എക്സൈസ് ഉദ്യോഗസ്ഥരാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.

വളാഞ്ചേരിക്കടുത്ത് എടയൂർ എന്ന സ്ഥലത്താണ് പൂത്തു വിളഞ്ഞു പാകമെത്തിയ കഞ്ചാവ് ചെടികൾ എക്‌സൈസ് പിടികൂടിയത്.

സംഭവത്തെ തുടർന്ന് സ്ഥലം ഉടമ സൈതലവി ഒളിവിലാണ്. ഇയാളെ പിടികൂടുന്നതിനായി എക്സൈസ് സംഘം തെരച്ചിൽ വ്യാപിപ്പിച്ചു.

പാടത്ത് കപ്പ കൃഷി ചെയ്യുന്നതിന്റെ കൂടെ രഹസ്യമായി നട്ട്‌ നനച്ച് വളർത്തിയ നിലയിലായിരുന്നു ചെടികൾ.

ഏകദേശം നാല്പത്തിനായിരത്തോളം വിലമതിക്കുന്ന മുന്തിയ ഇനത്തിൽ പ്പെട്ടതാണ് ചെടികൾ. പുലർച്ചെ നാലുമണിക്കായിരുന്നു അധികൃതർ പരിശോധന നടത്തിയത്.എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക സംഘത്തിലുള്ള സർക്കിൾ ഇൻസ്പെക്ടറായ വേലായുധൻ കുന്നത്ത് നയിച്ച എക്‌സൈസ് സംഘത്തിൽ ഇൻസ്‌പെക്ടർ ബോസ് സിവിൽ ഓഫീസർമാരായ പ്രശാന്ത് ടി കെ വേലായുധൻ ഗണേശൻ എന്നിവർ ഉണ്ടായിരുന്നു.

Read more about:
RELATED POSTS
EDITORS PICK
SPONSORED