ജെഎൻയു ക്യാംപസിൽ വീണ്ടും വിദ്യാർത്ഥിയുടെ തിരോധാനം!

Pavithra Janardhanan January 10, 2018

ന്യൂഡൽഹി: ജെഎൻയു ക്യാംപസിൽ നിന്നും വീണ്ടും വിദ്യാർത്ഥിയെ കാണാതായി. മുകുൾ ജയിൻ എന്ന ഗവേഷണ വിദ്യാർഥിയെ ആണ് ഇത്തവണ കാണാതായിരിക്കുന്നത്. ജനുവരി എട്ടിന് ഉച്ചയ്ക്കു ശേഷമാണ് മുകുലിനെ കാണാതാവുന്നത്. ജീവശാസ്ത്രത്തിൽ ഗവേഷണം നടത്തുകയായിരുന്നു മുകുൾ ജയിൻ.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 നാണ് മുകേഷ് നാലാം നമ്പർ ഗേറ്റിലൂടെ കാമ്പസ് വിട്ടതെന്ന് സിസിടിവി ദൃശ്യങ്ങൾ വെളിപ്പെടുത്തുന്നു. മുകുളിനെ അവസാനമായി ലബോറട്ടറിയിലേക്കുള്ള വഴിയാണ് കണ്ടത്.

ലബോറട്ടറിയിലേക്കുള്ള വഴിയാണ് മുകുളിനെ അവസാനമായി
കണ്ടതെന്നാണ് റിപ്പോർട്ടുകൾ .മുകുളിന്റെ പേഴ്‌സും മൊബൈൽ ഫോണും ലബോറട്ടറിയിൽ മറന്നു വെച്ചിരുന്നുവെന്ന് സുഹൃത്തുക്കൾ പോലീസിനോട് പറഞ്ഞു.

അതെ സമയം കാണാതായ വിദ്യാർത്ഥി തന്റെ സുഹൃത്തുമായി എന്തോ പ്രണാമം ഉണ്ടായിരുന്നതായും പറയപ്പെടുന്നു.ഗാസിയാബാദിലെ തന്റെ കുടുംബത്തെ സന്ദർശിച്ച് കഴിഞ്ഞ ആഴ്ച മുകുൾ കാമ്പസിൽ തിരിച്ചെത്തിയിരുന്നു.

2016 ഒക്റ്റോബർ 26 ന് ജെഎൻയുവിൽ  മറ്റൊരു വിദ്യാർത്ഥിയെ കാണാതായിരുന്നു. നജീബ് അഹമ്മദ് എന്ന വിദ്യാർത്ഥിയെയാണ് മഹി-മാണ്ഡവി ഹോസ്റ്റലിൽ നിന്നും കാണാതായത്. സിബിഐ കേസ് അന്വേഷണം ഏറ്റെടുത്തിട്ടും നജീബിനെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.

Read more about:
EDITORS PICK