മകളുടെ വിവാഹത്തിന് സർക്കാർ മുദ്രയുള്ള ക്ഷണക്കത്ത്: വിശദീകരണവുമായി ബിജെപി എംഎൽഎ

Pavithra Janardhanan January 10, 2018

ഹരിദ്വാർ: ബിജെപി എംഎൽഎയുടെ മകളുടെ വിവാഹത്തിന് സർക്കാർ മുദ്രയുള്ള ക്ഷണക്കത്ത് നൽകിയ വിവാദത്തിനു വിശദീകരണവുമായി എം എൽ എ. ഹരിദ്വാറിലെ ജവൽപൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് സുരേഷ് റാത്തോർ.

ഉത്തരാഖണ്ഡിൽ ബിജെപി എംഎൽഎ സുരേഷ് റാത്തോറിന്‍റെ മകളുടെ വിവാഹത്തിന് സർക്കാരിന്‍റെ മുദ്രയുള്ള ക്ഷണക്കത്ത് നൽകിയത് വിവാദമായ തോടെയാണ് ബിജെപി എം എൽ എ രംഗത്തെത്തിയത്.

താൻ സർക്കാരിന്‍റെ ഭാഗമാണെന്നും അതിനാലാണ് ക്ഷണക്കത്തിൽ സർക്കാർ മുദ്ര ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇത് ക്രിമിനൽ കുറ്റമായി കാണാനാവില്ലെന്നും നിരവധിപ്പേർ ഇത്തരത്തിൽ ചെയ്യുന്നത് താൻ കണ്ടിട്ടുണ്ടെന്നും റാത്തോർ പറഞ്ഞു.

Read more about:
EDITORS PICK