കരീബിയൻ ദ്വീപിൽ ശക്തമായ ഭൂചലനം

News Desk January 10, 2018

ബവാറോ: കരീബിയൻ ദ്വീപിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം ജമൈക്കയാണെന്ന് അമേരിക്കൻ ജിയോളജിക്കൽ സർവേ അറിയിച്ചു. ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടത്.

സുനാമിയ്ക്ക് സാധ്യതയുള്ള ഭൂചലനമാണ് ഉണ്ടായതെന്ന് പസഫിക്ക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. ഭൂകന്പത്തെ തുടർന്നു ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

Read more about:
RELATED POSTS
EDITORS PICK