സൈ​ബർ പോലീസ് ചമഞ്ഞ് വീ​ട്ട​മ്മ​യു​ടെ അ​ഞ്ച് ല​ക്ഷം തട്ടി: അന്വേഷണം ഊർജ്ജിതം

Pavithra Janardhanan January 10, 2018

തി​രു​വ​ന​ന്ത​പു​രം: സൈ​ബർ പൊ​ലീ​സ് ച​മ​ഞ്ഞ് വീ​ട്ട​മ്മ​യെ ഭീ​ഷ​ണിപ്പെ​ടു​ത്തിഅ​ഞ്ചു​ല​ക്ഷം രൂപ ത​ട്ടി​യ​താ​യി പ​രാ​തി.റൂ​റൽ എ​സ്.​പി​യ്ക്ക് ല​ഭി​ച്ച പ​രാ​തി​യിൽ പാ​ലോ​ട് പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

എ​ന്നാൽ, പ്ര​തിയെ ഇ​തു​വ​രെ കണ്ടെ​ത്താ​നാ​യിട്ടി​ല്ല.സൈബർ പൊ​ലീ​സിൽ നി​ന്ന് ഇ​ത്തര​ത്തിൽആ​രുംവി​ളിച്ചിട്ടില്ലെ​ന്ന് പൊ​ലീ​സ് സ്ഥി​രീക​രി​ച്ചു. പാ​ലോ​ട് സ്വ​ദേ​ശി​നി​യായ 40 കാ​രി​യാ​ണ് പ​രാ​തി​ക്കാ​രി. ഭർ​ത്താ​വും കു​ട്ടിക​ളു​മൊ​ത്ത് ഗൾ​ഫി​ലാ​യി​രു​ന്ന ഇ​വർ അ​ഞ്ചു​മാ​സം മു​മ്പാ​ണ് നാട്ടിലെത്തിയത്.

നാ​ട്ടിൽ വീ​ടു​വ​ച്ച് മ​ക്ക​ളു​മൊ​ത്ത് താ​മ​സം ആ​രം​ഭി​ച്ച​ ശേ​ഷം മൊ​ബൈൽ ഫോണിൽ ഇ​ന്റർ​നെറ്റ് കോൾ മു​ഖാ​ന്തി​രം സൈ​ബർ പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​നാ​ണെന്ന പേ​രിൽ പ​രി​ച​യ​പ്പെ​ടു​ത്തിയ ആ​ളാ​ണ് ത​ട്ടിപ്പ് ന​ട​ത്തി​യ​തെ​ന്ന് പ​രാ​തി​യിൽപ​റ​യു​ന്നു. ത​ന്റെ​യും ഭർ​ത്താ​വിന്റെ​യും മ​ക്ക​ളു​ടെ​യുംവി​വ​ര​ങ്ങ​ളും കു​ടും​ ബ​കാ​ര്യ​ങ്ങ​ളു​മെല്ലാം വി​ശ​ദ​മാ​ യി സം​സാ​രി​ച്ച ഇ​യാൾ ത​ന്റെ ചില ഫോട്ടോകളും വീ​ഡിയോ കളും സൈ​ബർ സെല്ലിൽ ല​ഭിച്ചി​ട്ടു​ണ്ടെ​ന്നും അ​ത് തെ​ളി​വാ​യി സ്വീക​രിച്ച് കേ​സെ​ടു​ക്കു​മെ​ന്നു​മാ​ണ് ഭീ​ഷ​ണിപ്പെ​ടു​ത്തി​യ​ത്.

കു​ട്ടിക​ളുൾ​പ്പെടെയുള്ള കു​ടുംബചി​ത്ര​ങ്ങ​ളും കൈ​വ​ശ​മു​ള്ള​താ​യി പ​റ​ഞ്ഞ​യാൾ അ​ത് നെറ്റ് വ​ഴി സാമൂഹ്യ മാ​ധ്യ​മ​ങ്ങ​ളിൽ പ്ര​ച​രിപ്പി​ക്കു​മെന്നും ഭീ​ഷ​ണിപ്പെ​ടു​ത്തി.എ​ട്ടു​ല​ക്ഷം രൂപനൽ​കി​യാൽ പ്ര​ശ്നം തീർ​പ്പാ​ക്കാമെ​ന്ന് പ​റ​ഞ്ഞ ഇ​യാൾ നി​ര​ന്ത​രം പ​ണം ആ​വ​ ശ്യപ്പെട്ട് വി​ളി​യുംഭീ​ഷ​ണി​യും തു​ടർ​ന്നു. തു​ടർ​ന്ന് പ​ല​ത​വ​ണ​യാ​യി അ​ഞ്ചു​ല​ക്ഷത്തോ​ളം രൂപ നൽ​കി.

വീ​ണ്ടും ഭീ​ഷ​ണി തുടർന്നതോടെ വീ​ട്ട​മ്മ റൂ​റൽ എ​സ്.​പിയെ നേ​രിൽ​കണ്ട് പ​രാ​തി നൽ​കി.റൂ​റൽ എസ് പിയുടെ അ​ന്വേ​ഷ​ണ​ ത്തിൽസൈ​ബർ പൊ​ലീ​സ് സ്റ്റേ​ ഷ​നി​ലാർ​ക്കും സം​ഭ​വ​വു​മാ​യി ബ​ന്ധ​മില്ലെ​ന്ന് സ്ഥി​രീക​രിച്ചി​ട്ടു​ണ്ട്.

തു​ടർ​ന്ന് ഇ​വ​രു​ടെ ഫോണിലേക്ക് വന്ന നെ​റ്റ് കോൾ കണ്ടെ​ത്താനാ​യി സൈ​ബർ സെൽ സ​ഹാ​യ​ത്തോടെ സൈ​ബർ സെൽ സ​ഹാ​യ​ത്തോടെ അ​ന്വേ​ഷ​ണം ആ​രംഭിച്ചി​ട്ടു​ണ്ട്. എസ് പി യുടെ നിർ​ദേ​ശാ​നു​സ​ര​ണം പാ​ലോ​ട് എ​സ്.​ ഐ​യുടെ നേ​തൃ​ത്വ​ത്തിൽ പൊ​ ലീ​സ് വീ​ട്ട​മ്മ​യുടെ പ​രാ​തി​യിൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭിച്ചി​ട്ടു​ണ്ട്.

Read more about:
EDITORS PICK