‘ഹോളി’യ്ക്ക് അനുഷ്‌ക നിങ്ങളെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തും!

News Desk January 10, 2018

സിനിമാപ്രേമികളെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ അനുഷ്‌ക ശര്‍മ എത്തുകയാണ്. ‘പാരി’ എന്ന് പേരിട്ടിരിക്കുന്ന ബോളിവുഡ് ചിത്രത്തില്‍ പേടിപ്പെടുത്തുന്ന രൂപത്തിലും ഭാവത്തിലുമാണ് നായിക എത്തുക. അനുഷ്‌ക ചിത്രത്തിന്റെ ടീസര്‍ ഫെയ്‌സ്ബുക്കിലൂടെ പുറത്ത് വിട്ടു.

മാര്‍ച്ച് രണ്ടിനാണ് പാരി തിയേറ്ററുകളില്‍ എത്തുന്നത്. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററുകളും സിനിമാ പ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. അനുഷ്‌കയുടെ പേടിപ്പിക്കുന്ന രൂപവും പിന്തുടരുന്ന നോട്ടവും അത്ര പെട്ടെന്ന് മറക്കാവുന്ന ഒന്നല്ല. പാരി ഒരു മുത്തശ്ശിക്കഥയല്ല എന്ന ടാഗ് ലൈനോടുകൂടിയാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. 18 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ് ടീസര്‍.

നേരത്തേ ഫെബ്രുവരി ഒമ്പതിനായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ സിദ്ദാര്‍ത്ഥ് മല്‍ഹോത്ര, രാകുല്‍ പ്രീത്, മനോജ് ബാജ്‌പേയ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അയാരി എന്ന ചിത്രവും അന്നുതന്നെ ആയതിനാല്‍ തിയതി മാറ്റുകയായിരുന്നു.

Read more about:
RELATED POSTS
EDITORS PICK
ENTERTAINMENT