വാട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റിൽ സുരക്ഷാപിഴവ്!

Pavithra Janardhanan January 11, 2018

ന്യൂ ഡൽഹി: വാട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റിൽ സുരക്ഷാപിഴവ്.അഡ്മിന്റെ അനുവാദമില്ലാതെ തന്നെ ഗ്രൂപ്പു ചാറ്റുകളില്‍ ആർക്കും നുഴഞ്ഞു
കയറാൻ കഴിയുമെന്നാണ് ജർമൻ ഗവേഷകർ കണ്ടെത്തിയത്.

സൂറിച്ചില്‍ നടന്ന റിയല്‍ വേള്‍ഡ് ക്രിപ്‌റ്റോ സെക്യൂരിറ്റി കോണ്‍ഫറന്‍സിൽ ആണ് സംഘം ഇക്കാര്യം വെളിപ്പെടുത്തിയത് .ഒരു വൈറസിന്റെ സഹായത്തോടെയാണ് ഗ്രൂപ്പ് ചാറ്റിന്റെ സുരക്ഷയെ മറികടക്കുന്നത്.

വാട്‌സ്ആപ്പിന്റെ സെര്‍വര്‍ നിയന്ത്രിക്കുന്ന ആൾക്ക് ഗ്രൂപ്പ് ചാറ്റിലേയ്ക്ക് അഡ്മിന്റെ അനുവാദം കൂടാതെ പുതിയ അംഗത്തെ ഉള്‍പ്പെടുത്താന്‍ കഴിയും. ഇത്തരത്തിൽ കടന്നുകൂടുന്ന ഒരാൾക്ക് ഗ്രൂപ്പിലെ സന്ദേശങ്ങൾ വായിക്കാനും കഴിയും. ഇതോടെ ആ ഗ്രൂപ്പിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുമെന്നും
റൗര്‍ സര്‍വകലാശാലയിലെ ഗവേഷകരിലൊരാളായ പോള്‍ റോസ്ലര്‍ വ്യക്തമാക്കി.

നിലവിൽ ഗ്രൂപ്പ് ചാറ്റിൽ ഒരാളെ പുതുതായി ഉൾപ്പെടുത്തുന്നതിന് അഡ്മിന് മാത്രമേ കഴിയൂ. അഡ്മിൻ പുതിയൊരാളെ ചേർക്കുന്നതിന് ക്ഷണം അയക്കുമ്പോൾ അത് ആധികാരികമാണെയെന്ന് പരിശോധിക്കുന്നതിന് നിലവിൽ വാട്സ്ആപ്പിൽ പ്രത്യേക സുരക്ഷാ സംവിധാനങ്ങളൊന്നും ഇല്ല.

Tags:
Read more about:
RELATED POSTS
EDITORS PICK
SPONSORED