കുട്ടികളിലെ അലർജി: ഈ കാര്യങ്ങൾ നിങ്ങൾക്കറിയാമോ..?

Pavithra Janardhanan January 11, 2018

പ്രകൃതിയു​ടെദിവ്യ​മായ വരദാനമാണ് കുട്ടികൾ. കഴിഞ്ഞ തല മുറയി​ലെ കുട്ടി​ക​ളെക്കാൾ പലതു കൊ​ണ്ടും ഭാ​ഗ്യ​വാ​ന്മാ​രാ​ണ ഇന്നത്തെ അണുകുടും​ബത്തി​ലെ കുട്ടി​കൾ. മാ​താ​പിതാ​ക്ക​ളിൽ നി​ന്ന് കൂ​ടു​തൽ ശ്ര​ദ്ധ ലഭി​ക്കു​ക​യും ഇ​ഷ്ട​ങ്ങൾ വേ​ഗം സാ​ധിച്ചുകി​ട്ടു​ക​യും ചെയ്യുന്നു.

പ​ക്ഷേ, മുൻകാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കുട്ടി​ക​ളി​ലെ ആ​രോ​ഗ്യ​സ്ഥി​തി ദിനംപ്രതി കുറഞ്ഞു വരുന്നതാ​യി കാ​ണുന്നു. അതി നുള്ള പ്രധാന കാ​രണം ജീവിത ശൈ​ലി ത​തന്നെയാണ്. പ്രാ​യത്തി​നനുസരി​ച്ച് ആവ ശ്യ​മായ പോ​ഷക​ങ്ങൾ ലഭി​ക്ക​ത്ത​ക്ക രീതിയിൽ മിതമായ ആ ഹാര രീതി കുട്ടി​ക​ളെ ശീലിപ്പിക്കേണ്ടതുണ്ട്.

വേ​ണ്ട​തിലധികം പോ​ഷകാ​ഹാ​ര​ങ്ങ​ളും ഒ​പ്പംപോ​ഷകാ​ഹാര ഫോർമുല എന്ന രീതി യിൽ ലഭി​ക്കു​ന്നവ നിർബന്ധപൂർവം ശീലിപ്പിക്കുന്നതും കുട്ടികളെ കൂടു​തൽ രോ​ഗാ​തുരരാ​ക്കു​ന്നു. ടി.വിയു​ടെ​യും കമ്പ്യൂ​ട്ട​റി​ന്റെ​യും മു​ന്നി​ലിരുന്നു ​കൊ​ണ്ടു​ള്ള ആ​ഹാ​രശീലം വഴി രു​ചിയോ അ​ള​വോ അറിയാ​തെ, ആ​ഹാ​രം വിഴുങ്ങുകയാണ് കുട്ടികൾ ചെയ്യുന്നത്.

ശാരീരിക വ്യായാമവും ഇവരിൽ കുറവാണ്‌. ഇട​വേ​ള​ക​ളിൽ വിവിധത രം സ്നാ​ക്സും സ്വീ​റ്റ്‌​സും ഇവരുപയോ​ഗി​ക്കു​ന്നു. ഇവ കുട്ടി​ക​ളി​ലെ അലർജിക്ക് പ്രധാന കാ​രണമാ​കുന്നു.

കുട്ടി​ക​ളിൽ കൂ​ടു​തലാ​യികാണുന്നത് ശ്വാസകോശ സംബന്ധ മായ അലർജിയാണ്.പൊടിപടലങ്ങൾ, പൂ​മ്പൊ​ടികൾ, വ​ളർത്തുമൃഗ​ങ്ങ​ളു​ടെരോ​മ​ങ്ങൾ
സുഗന്ധ ദ്രവ്യ​ങ്ങൾ, പൗഡറുകൾ എ​ന്നിവ അലർജിക്ക് കാ​രണമാ​കാം. കാ​ലാ​വ​സ്ഥ​യിലുള്ള വ്യ​തിയാ​നവും തണുപ്പും ചൂടും മാ​റി മാ​റി വരുന്നതും അതിയാ​യി കാ​റ്റു കൊ​ള്ളുന്നതും ഇതിനു ആക്കം കൂ​ടു​ന്നു. ചോ​ക്ളേറ്, ഐറ് സ്‌​ക്രീം, ടിൻഫുഡ, ജങ്ക് ഫുഡ് ,തൈര് , മുട്ട , ചെമ്മീൻ ഇവയു​ടെ അമിത ഉപയോ​ഗം അലർജി കൂ​ട്ടു​ന്നു.

Tags: ,
Read more about:
EDITORS PICK